Published : Oct 20, 2020, 02:17 PM ISTUpdated : Oct 20, 2020, 02:31 PM IST
മലയാളി താരം സഞ്ജു സാംസണ്‍ ഈ സീസണ്‍ ഐപിഎല്‍ എങ്ങനെ തുടങ്ങിയെന്നുള്ള ക്രിക്കറ്റ് ആരാധകര്‍ മറക്കാനിടയില്ല. ആദ്യ രണ്ട് മത്സരങ്ങളിള്‍ തന്നെ 159 റണ്‍സാണ് താരം അടിച്ചെടുത്തത്. അതും 74 പന്തുകള്‍ മാത്രം നേരിട്ടുകൊണ്ട്. എന്നാല്‍ പിന്നീടുള്ള എട്ട് മത്സരങ്ങളില്‍ സഞ്ജുവിന് നേടാനായത് വെറും 77 റണ്‍സ് മാത്രം. 76 പന്തുകള്‍ താരം നേരിട്ടു. ഇതില്‍ ആറ് തവണ രണ്ടക്കം കാണാതെ പുറത്തായി. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റണ്‍സൊന്നുമെടുക്കാതെയാണ് സഞ്ജു മടങ്ങിയത്. പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. മോശം ഫോമില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കേദാര്‍ ജാദവുമായിട്ടൊക്കെയാണ് താരം താരതമ്യം ചെയ്യപ്പെടുന്നത്. ഇന്നലെ വിവിധ സോഷ്യല്‍ മീഡിയില്‍ ഗ്രൂപ്പുകളില്‍ സഞ്ജുവിനെതിരെ വന്ന ചില ട്രോളുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!