ഐപിഎല്‍ കരിയറിലാദ്യം! തല താഴ്‌ത്തി ധോണി മടങ്ങുന്നത് വമ്പന്‍ നാണക്കേടുമായി

First Published Nov 2, 2020, 10:04 AM IST

ഐപിഎൽ ചരിത്രത്തിൽ എം എസ് ധോണി മറക്കാൻ ആഗ്രഹിക്കുന്ന സീസൺ ആണ് ഇത്തവണത്തേത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ധോണിയും ഒരുപോലെ തിരിച്ചടി നേരിട്ടു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ടീം പ്ലേ ഓഫ് കാണാതെ മടങ്ങുമ്പോള്‍ തനിക്ക് ഒരു അര്‍ധ സെഞ്ചുറി പോലുമില്ല എന്നത് ധോണിയെയും നാണക്കേടിലേക്ക് തള്ളിവിടുന്നു. 

തൊട്ടതെല്ലാം പിഴച്ചു ചെന്നൈ സൂപ്പർ കിംഗ്സിനും മഹേന്ദ്ര സിംഗ് ധോണിക്കും.
undefined
ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്താതെ പുറത്താവുന്നത് ആദ്യം.
undefined
സീസണിൽ ജയത്തോടെ തുടങ്ങിയെങ്കിലും ധോണിക്കും സംഘത്തിനും പിന്നെയെല്ലാം പിഴച്ചു.
undefined
ബാറ്റ്സ്മൻമാരും ബൗളർമാരും ഒരുപോലെ നിരാശപ്പെടുത്തിയപ്പോൾ ചെന്നൈ മൂക്കുകുത്തി.
undefined
ആശ്വസിക്കാൻ അവസാന മൂന്ന് കളിയിലെ തുടർ ജയവും റുതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗ് പ്രകടനവും മാത്രം.
undefined
ടീമിനെക്കാൾ മോശമായിരുന്നു ധോണിയുടെ പ്രകടനം. 14 കളിയിൽ ആകെ നേടിയത് 200 റൺസ്.
undefined
പുറത്താവാതെ നേടിയ 47 റൺസാണ് ഉയർന്ന സ്‌കോർ.
undefined
ഒറ്റ അർധസെഞ്ചുറി പോലുമില്ലാതെ ധോണി സീസൺ അവസാനിപ്പിക്കുന്നതും ആദ്യം.
undefined
ഇതിന് മുൻപ് ധോണിയുടെ മോശം പ്രകടനം 2018ൽ നേടിയ 284 റൺസ്.
undefined
2009ൽ 287 റൺസും 2017ൽ 290 റൺസുമാണ് ധോണി നേടിയത്.
undefined
അവസാന രണ്ട് സീസണിലും ധോണി നാനൂറിലേറെ റൺ നേടിയിരുന്നു.
undefined
ഇത് ചെന്നൈയുടെ കുതിപ്പിൽ നിർണായകമാവുകയും ചെയ്തു.
undefined
2019ൽ 416 ഉം 2018ൽ 455ഉം റൺസാണ് ധോണി നേടിയത്.
undefined
ഐപിഎല്ലിൽ ധോണി ഏറ്റവും കുറച്ച് സിക്സും ബൗണ്ടറിയും നേടിയ സീസണും ഇത്തവണയാണ്.
undefined
ഹെലികോപ്റ്റർ ഷോട്ടുകൾക്കായി പാടുപെട്ടപ്പോൾ ഏഴ് സിക്സും 16 ബൗണ്ടറിയും മാത്രമാണ് ധോണിയുടെ പേരിനൊപ്പമുള്ളത്.
undefined
കഴിഞ്ഞ രണ്ട് സീസണിൽ മാത്രം ധോണി 53 സിക്സർ പറത്തിയിരുന്നുന്നു.
undefined
ആകെ 204 കളിയിൽ നിന്ന് 216 സിക്സും 313 ബൗണ്ടറിയും തലയുടെ പേരിന് ഒപ്പമുണ്ട്.
undefined
ബാറ്റിംഗ് ശരാശരിയുടെയും സ്‌ട്രൈക്ക് റേറ്റിന്റെയും കാര്യത്തിലും ഇതുതന്നെ അവസ്ഥ.
undefined
40. 99 ബാറ്റിംഗ് ശരാശരിയുള്ള ധോണിയുടെ ബാറ്റിംഗ് പ്രകടനം ഇത്തവണ 25ലേക്ക് ചുരുങ്ങി.
undefined
എങ്കിലും ധോണി അടുത്ത സീസണിലും കളിക്കും എന്ന പ്രഖ്യാപനം ആരാധകര്‍ക്ക് ആവേശം പകരുന്നുണ്ട്.
undefined
click me!