സൂപ്പർ താരം മടങ്ങിയെത്തും, വീണ്ടും തീപ്പൊരി പാറിക്കാൻ സഞ്ജു; രാജസ്ഥാൻ ഇലവൻ സാധ്യത

First Published Sep 27, 2020, 5:04 PM IST

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാജസ്ഥാന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ചിരുന്നു. വൈകിട്ട് 7.30ന് ഷാർജയിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ ആണ് ടീമിലെ ശ്രദ്ധാകേന്ദ്രം. ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ഇന്ന് രാജസ്ഥാൻ മാറ്റത്തിന് തയ്യാറാകും‌.

ജോസ് ബട്ട്‌ലര്‍ഇംഗ്ലീഷ് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബ‌ട്ട്‌ലര്‍ഇന്ന് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെ‌ടുന്നത്. ഓപ്പണിംഗിലാണ് സാധ്യത കൂടുതൽ.
undefined
യശസ്വി ജയ്സ്വാൾയുവതാരം യശസ്വി ജയ്സ്വാൾ ആകും സഹ ഓപ്പണർ. ആദ്യ മത്സരത്തിൽ താരം കുറഞ്ഞ സ്‍കോറിൽ പുറത്തായിരുന്നു.
undefined
സഞ്ജു സാംസൺചെന്നൈയുടെ കഥകഴിച്ച മലയാളി താരം സഞ്ജു വി സാംസൺ ആണ് രാജസ്ഥാൻ നിരയിലെ ശ്രദ്ധേയ താരം. കഴിഞ്ഞ മത്സരത്തിൽ 32 പന്തിൽ നേടിയത് 74 റൺസ്.
undefined
സ്റ്റീവ് സ്മിത്ത്ബട്ട്‌ലറുടെവരവോടെ നായകൻ സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലേക്ക് മാറും. കഴിഞ്ഞ മത്സരത്തിൽ 64 റൺസ് നേടിയിരുന്നു.
undefined
റോബിൻ ഉത്തപ്പസിഎസ്കെക്കെതിരെ കുറഞ്ഞ സ്കോറിൽ പുറത്തായെങ്കിലും ഉത്തപ്പ അഞ്ചാം നമ്പറിലെത്തും. താരത്തിൻറെ പരിചയസമ്പത്താണ് കരുത്ത്.
undefined
റിയാൻ പരാഗ്ടീമിലെ മറ്റൊരു യുവ അത്ഭുതമായ റിയാൻ പരാഗിന് പ്രതിഭ കാട്ടാനുള്ള മറ്റൊരു അവസരമാണിന്ന്. മികച്ച പ്രകടനമാണ് താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.
undefined
ടോം കറൻചെന്നൈക്കെതിരെ നാല് ഓവറിൽ 54 റൺസ് വഴങ്ങിയതിൻറെ നാണക്കട് ടോം കറന് മാറ്റേണ്ടതുണ്ട്.
undefined
ജോഫ്ര ആ‍ച്ചർവാലറ്റത്തെ വെടിക്കെട്ടും രാജസ്ഥാൻറെ ബൌളിംഗ് പ്രതീക്ഷയും ആർച്ചറിലാണ്. ഡെത്ത് ഓവറിൽ ഇത്രയേറെ അപകടകാരിയായ മറ്റൊരു താരം ടീമിലില്ല.
undefined
രാഹുൽ തിവാട്ടിയചെന്നൈയുടെ മൂന്ന് നിർണായക വിക്കറ്റുകളുമായി തിളങ്ങിയ രാഹുൽ തിവാട്ടിയയും പഞ്ചാബിനെതിരായ മത്സരത്തിലെ ശ്രദ്ധാകേന്ദ്രമാണ്.
undefined
ശ്രേയാസ് ഗോപാൽകഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റ് നേടിയ ശ്രേയാസ് ഗോപാലും ഇലവനിൽ സ്ഥാനമുറപ്പിക്കും.
undefined
ജയ്ദേവ് ഉനദ്കട്ട്നാല് ഓവറിൽ 44 റൺസ് വിട്ടുകൊടുത്തെങ്കിലും ജയ്ദേവ് ഉനദ്കട്ട് ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.
undefined
click me!