'നമിച്ച് മോനേ'...വാഴ്‌ത്തി സച്ചിന്‍, തലയില്‍ കൈവച്ച് ജോണ്ടി; പറക്കും പുരാന് അഭിനന്ദനപ്രവാഹം

First Published Sep 28, 2020, 12:13 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ വിന്‍ഡീസ് താരം നിക്കോളാസ് പുരാനായിരുന്നു ഫീൽഡിംഗിൽ ഇന്നലത്തെ താരം. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണിന്‍റെ സിക്സർ ശ്രമം ബൗണ്ടറിയില്‍ സാഹസികമായി തടുത്തിട്ട പുരാനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. സച്ചിന്‍ അടക്കമുള്ള ഇതിഹാസ താരങ്ങളുടെ പ്രതികരണം കാണാം. 
 

ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇവന്‍ മുന്നോട്ടുവച്ച 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് തുടക്കം മുതല്‍ അടി മാത്രമായിരുന്നു രാജസ്ഥാന് മുന്നിലുള്ള വഴി.
undefined
ടീമില്‍ തിരിച്ചെത്തിയ ജോസ് ബട്‌ലര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങിയപ്പോള്‍ ഉത്തരവാദിത്വം മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണിന്‍റെ ചുമലിലായി.
undefined
നായകന്‍ സ്റ്റീവ് സ്‌മിത്തിനൊപ്പം തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ തകര്‍പ്പന്‍ ഫോമിലുള്ള സ‍ഞ്ജുവും ശ്രമിച്ചു.
undefined
ഇതിനിടെ മുരുകന്‍ അശ്വിന്‍റെ ഏഴാമത്തെ ഓവറിലെ രണ്ടാമത്തെ പന്ത് സഞ്ജു സാംസണ്‍ ലെഗ് സൈഡിലേക്ക് സിക്സ് എന്ന് തോന്നിപ്പിക്കുന്ന ഷോട്ട് പായിച്ചു.
undefined
എന്നാല്‍ ബൗണ്ടറിക്ക് അപ്പുറം വീഴേണ്ടിയിരുന്ന പന്തിനെ പറന്ന് പിടിച്ച് വരയ്‌ക്കുള്ളിലേക്ക് തട്ടിയിട്ടു നിക്കോളസ് പുരാന്‍.
undefined
ലോകം കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡറായ ജോണ്ടി റോഡ്‌സ് പോലും തലയില്‍ കൈവച്ചാണ് പുരാന്‍റെ ഡൈവിംഗിന്‍റെ റീപ്ലേ കണ്ടത്.
undefined
എക്കാലത്തെയും മികച്ച ഫീല്‍ഡിംഗ് പ്രകടനം എന്നാണ് പുരാന് ലഭിക്കുന്ന പ്രശംസ.
undefined
ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച സേവ് എന്നായിരുന്നു ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം.
undefined
നേരില്‍ കണ്ട ഏക്കാലത്തെയും മികച്ച സേവിംഗുകളില്‍ ഒന്നാണിത് എന്ന്ഹര്‍ഷാ ഭോഗ്‌ലെയും ട്വീറ്റ് ചെയ്‌തു.
undefined
പുരാനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും രംഗത്തെത്തി.
undefined
സ്വന്തം ടീമിലെ താരമല്ലെങ്കിലും വിസ്‌മയ പ്രകടനം കണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സും അഭിനന്ദനം അറിയിച്ചു.
undefined
ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയും പുരാന് അഭിനന്ദനം അറിയിച്ചവരിലുണ്ട്.
undefined
ലോക ക്രിക്കറ്റിലെ അവിസ്‌മരണീയ കാഴ്‌ചകളിലൊന്ന് ഐസിസിയും ട്വീറ്റ് ചെയ്‌തു.
undefined
ഏറ്റവും അത്ഭുതപ്പെടുത്തിയ പ്രതികരണം കിംഗ്‌സ് ഇലവന്‍ പരിശീലക സംഘത്തിലെ ഇതിഹാസ ഫീല്‍ഡര്‍ജോണ്ടി റോഡ്‌സിന്‍റേത് തന്നെയായിരുന്നു.
undefined
മത്സരത്തില്‍ എട്ട് പന്തില്‍ 25 റണ്‍സെടുത്ത് ബാറ്റിംഗിലും താരം തിളങ്ങി.
undefined
click me!