ബാറ്റിംഗ് പൂരത്തിന് അംഗീകാരം; സ‌ഞ്ജു ഐപിഎല്‍ ഡ്രീം ടീമില്‍! ഇലവനില്‍ ചെന്നൈ, കൊല്‍ക്കത്ത താരപ്പകിട്ട്

Published : Oct 18, 2021, 10:58 AM ISTUpdated : Oct 18, 2021, 11:02 AM IST

ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ(IPL 2021) ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎന്‍ ക്രിക് ഇൻഫോ(ESPNcricinfo). രാജസ്ഥാൻ റോയൽസിന്റെ(Rajasthan Royals) മലയാളിതാരം സഞ്ജു സാംസണും(Sanju Samson) ഫൈനലിൽ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെയും(Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും(Kolkata Knight Riders) മൂന്ന് താരങ്ങൾ വീതവും ടീമിൽ ഇടംപിടിച്ചു. 

PREV
111
ബാറ്റിംഗ് പൂരത്തിന് അംഗീകാരം; സ‌ഞ്ജു ഐപിഎല്‍ ഡ്രീം ടീമില്‍! ഇലവനില്‍ ചെന്നൈ, കൊല്‍ക്കത്ത താരപ്പകിട്ട്

ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎൽ ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലെസി ഓപ്പണിംഗ് ജോഡി ക്രിക് ഇൻഫോ ഇലവനിലും ഇടംപിടിച്ചു. 

211

ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമടക്കം 635 റൺസെടുത്ത റുതുരാജ് സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ്. 

311

633 റൺസുമായി ഡുപ്ലെസി തൊട്ടുപിന്നിലുണ്ടായിരുന്നു. ഫൈനലിൽ അടക്കം ആറ് അർധസെഞ്ച്വറികള്‍ ഡുപ്ലെസി സ്വന്തമാക്കി. 

411

മൂന്നാമനായി ടീമിലെത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തലവരമാറ്റിയ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യർ. നാല് അർധസെഞ്ച്വറിയടക്കം 370 റൺസെടുത്ത അയ്യർ മൂന്ന് വിക്കറ്റും സ്വന്തമാക്കി. 

511

അമ്പരപ്പിക്കുന്ന ഫോമിൽ ബാറ്റ് വീശിയ ബാംഗ്ലൂരിന്റെ ഗ്ലെൻ മാക്സ്‍വെല്ലാനാണ് നാലാമൻ. ആറ് അർധസെഞ്ച്വറിയോടെ 513 റൺസെടുത്ത ഓസീസ് താരം മൂന്ന് വിക്കറ്റും വീഴ്‌ത്തി. 

611

വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമടക്കം സഞ്ജു നേടിയത് 484 റൺസ്. 

711

പതിവ് ഫോമിലേക്ക് എത്തിയില്ലെങ്കിലും ആറാമനായി ടീമിലെത്തിയത് ഡൽഹി ക്യാപിറ്റല്‍സിന്‍റെ ഷിമ്രോൺ ഹെറ്റ്മെയറാണ്. 

811

ഓൾറൗണ്ടറായി ചെന്നൈയുടെ രവീന്ദ്ര ജഡേജ ഇടം കണ്ടെത്തി. 227 റൺസും 13 വിക്കറ്റും വീഴ്‌ത്തിയ പ്രകടനമാണ് ജഡേജയെ ടീമിലെത്തിച്ചത്. 

911

സ്‌പിൻ ജോഡിയായി കൊൽക്കത്തയുടെ വരുൺ ചക്രവർത്തിയും സുനിൽ നരൈനും. വരുൺ 18 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നരെയ്‌ന്‍ 16 വിക്കറ്റ് സ്വന്തമാക്കി. 

1011

പേസർമാരായി പർപിൾ ക്യാപ് സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലും ഡൽഹി ക്യാപിറ്റല്‍സിന്‍റെ ആവേഷ് ഖാനുമാണ്.

1111

സീസണിലെ ഏക ഹാട്രിക്ക് അടക്കം ഹർഷൽ പട്ടേൽ 32 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആവേഷ് ഖാൻ നേടിയത് 25 വിക്കറ്റുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories