ആരാണ് ? എന്താണ്‌ ? എവിടുന്നാണ് ? സീറോയില്‍ നിന്ന് ഹീറോ; ക്രിക്കറ്റ് ആരാധകരുടെ കിളി പറത്തിയ തിവാട്ടിയ വന്ന വഴി

First Published Sep 28, 2020, 12:52 PM IST

ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സായിരുന്നു ഇന്നലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ രാജസ്ഥാന്‍ റോയല്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റില്‍ 223 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കൈവിട്ടുപോയെന്ന് കരുതിയ മത്സരം തിരികെ കൊണ്ടുവന്നത് അത്രയൊന്നും അറിയപ്പെടാത്ത രാഹുല്‍ തിവാട്ടിയ എന്ന ഹരിയാനക്കാരന്‍. തന്നെ തെറിവിളിച്ചവരെകൊണ്ട് കയ്യടിപ്പിച്ച തിവാട്ടിയ ആരാണെന്നാണ് ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്.

2014ല്‍ ഐപിഎല്ലില്‍ എത്തിയ താരമാണ് രാഹുല്‍ തിവാട്ടിയ. അതും ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ. ഒരു മത്സരം മാത്രമാണ് രാജസ്ഥാന് വേണ്ടി കളിച്ചത്.
undefined
എന്നാല്‍ അടുത്ത സീസണില്‍ താരത്തിന് ഐപിഎല്‍ കളിക്കാനായില്ല. 2017ല്‍ വീണ്ടുമെത്തി. ഇത്തവണ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജേഴ്‌സിയിലായിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് തിവാട്ടിയക്ക് കളിക്കാന്‍ കഴിഞ്ഞത്. 16 റണ്‍സ് നേടിയ താരം മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
undefined
2018 താരലേലത്തിന് മുമ്പ് പഞ്ചാബും താരത്തെ കയ്യൊഴിഞ്ഞു. ആ സീസണില്‍ താരത്തെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. മൂന്ന് കോടിക്കാണ് തെവാട്ടിയ ഡല്‍ഹിയിലെത്തിയത്.
undefined
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരും താരത്തിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കോടിക്ക് താരം ഡല്‍ഹിയിലെത്തി.
undefined
എട്ട് മത്സരങ്ങള്‍ ഡല്‍ഹിക്കായി കളിച്ചു. അപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായില്ല. 50 റണ്‍സ് മാത്രം പുറത്തെടുത്തതാരം ആറ് വിക്കറ്റ് വീഴ്ത്തി. അടുത്ത സീസണില്‍ അഞ്ച് മത്സരങ്ങള്‍കൂടി ഡല്‍ഹിക്കായി കളിച്ചു. 2020ല്‍ ട്രേഡിലൂടെ താരം രാജസ്ഥാനില്‍ തിരിച്ചെത്തി.
undefined
ഇന്നലെ പഞ്ചാബിനെതിരെ പുറത്തെടുത്ത പ്രകടനത്തോടെ തിവാട്ടിയ എന്ന് പേര് ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിചിതമായി. പിന്നീട്് അരങ്ങേറിയ ഐപിഎല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഭവങ്ങളാണ്.
undefined
പതിനാറാം ഓവറില്‍ സഞ്ജു പുറത്താവുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 63 റണ്‍സാണ്. 21 പന്തില്‍ 14 റണ്‍സമായി തെവാട്ടിയ ക്രീസില്‍. രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. ഒരുഘട്ടത്തില്‍ 19 പന്തില്‍ എട്ട് റണ്‍സാണ് തിവാട്ടിയ നേടിയിരുന്നത്.
undefined
പന്തില്‍ ബാറ്റുകൊണ്ട് തൊടാന്‍ പോലുമാകാതെ താരം വിഷമിച്ചു. കമന്റേറ്റര്‍മാര്‍ വരെ എഴുതിത്തള്ളി. രാജസ്ഥാന്‍ ഡഗ്ഔട്ടില്‍ പ്രതീക്ഷയില്ലാത്ത മുഖത്തോടെ മറ്റുതാരങ്ങള്‍. അവസാന മൂന്ന് ഓവറില്‍ വേണ്ടിയിരുന്നത് 51 റണ്‍സാണ്. 23 പന്തില്‍ 17 റണ്‍സ് നേടിയ തേവാട്ടിയ വീണ്ടും സ്‌ട്രൈക്ക് ചെയ്യുന്നു.
undefined
പന്തെറിയുന്നത് കഴിഞ്ഞ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്ട്രല്‍. ആദ്യ നാല്‍ പന്തുകളില്‍ തന്നെ നാല് സിക്‌സുകള്‍. അഞ്ചാം പന്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല. അവസാന പന്തില്‍ ഒരിക്കല്‍കൂടി താരം ബൗണ്ടറി കടത്തി. പിറന്നത് 30 റണ്‍സ്. അടുത്ത ഓവറില്‍ ഷമിക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും ടീമിനെ വിജയത്തിന് അടുത്തെത്തിയ ശേഷമാണ് തിവാട്ടിയ മടങ്ങിയത്.
undefined
21 ലിസ്റ്റ് എ മത്സരങ്ങളും താരം കളിച്ചു. 484 റണ്‍സും 27 വിക്കറ്റുമാണ് ഓള്‍റൗണ്ടര്‍ നേടിയത്. ടി20 മത്സരങ്ങളില്‍ 150ല്‍കൂടുതലുണ്ട് തിവാട്ടിയയുടെ സ്‌ട്രൈക്ക് റേറ്റ്. 27.64 ശരാശരിയില്‍ 691 റണ്‍സും താരം നേടിയിട്ടുണ്ട്. 33 വിക്കറ്റുകളും സ്വന്തമാക്കി.
undefined
ഹരിയാനയിലെ സിഹി ഗ്രാമത്തിലാണ് 27കാരന്റെ ജനനം. 2013ല്‍ ഹരിയാനയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചുതുടങ്ങി. എന്നാല്‍ ഒരു മോഹിപ്പിക്കുന്ന തുടക്കമൊന്നും തിവാട്ടിയക്ക് ലഭിച്ചില്ല. കളിച്ചതാവട്ടെ വെറും ഏഴ് മത്സരങ്ങളും.
undefined
click me!