സ്വപ്‍നങ്ങള്‍ കണ്ണെഴുതിയ 'ഭാഗ്യദേവത', വൈറലായി ഫോട്ടോഷൂട്ട് !

First Published Jan 5, 2021, 4:13 PM IST

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നവരും കുറവല്ല. എന്നാൽ, വളരെ പ്രതീക്ഷയിൽ ലോട്ടറികൾ എടുത്ത് നിരാശരായവരുടെ എണ്ണം കൂടുമെന്ന് മാത്രം. ഇപ്പോഴിതാ ഇങ്ങനെ നിരാശരായി ലോട്ടറികൾ വലിച്ചെറിയുന്നവരെ കണ്ടപ്പോഴുണ്ടായ ആശയത്തിൽ നിന്ന് രൂപപ്പെട്ട ഒരു ഫോട്ടോഷൂട്ടാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. പൂർണമായും ലോട്ടറി ടിക്കറ്റുകൾ കൊണ്ടാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫറും കലാകാരനുമായ സുനിൽ സ്നാപ് ആണ് ഷൂട്ട് ഒരുക്കിയത്. വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിനെ പറ്റിയും അത് യാഥാർത്ഥ്യമായതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് സുനിൽ.

ആളുകൾ നിരാശയോടെ ടിക്കറ്റുകള്‍ വലിച്ചെറിയുന്നത് കണ്ടപ്പോൾ...എവിടെ നോക്കിയാലും നമുക്ക് ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നവരെ കാണാനാകും. അതുപോലെ തന്നെ ടിക്കറ്റുകൾ എടുത്ത് സമ്മാനം ലഭിക്കാതെ ലോട്ടറികൾ വലിച്ചെറിയുന്നവരെയും. ഞാനും അത്യാവശ്യം ലോട്ടറി എടുക്കാറുള്ള ആളാണ്. ആഴ്ചയിൽ ഒരുദിവസമെങ്കിലും ഞാൻ ലോട്ടറി എടുക്കും.
undefined
ഇടയ്ക്ക് 5000 രൂപ അടിച്ചിട്ടുമുണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ നമ്മളുടെ പ്രതീക്ഷ എന്തെങ്കിലും സമ്മാനം ലഭിക്കുമെന്നാണ്. എന്നാൽ, ആളുകൾ നിരാശയോടെ ലോട്ടറി ടിക്കറ്റുകൾ വലിച്ചെറിയുന്നത് കാണാനിടയായി. അപ്പോഴാണ് ഇങ്ങനെ ഒരാശയം തോന്നിയത്.
undefined
ഇടയ്ക്ക് ന്യൂസ് പേപ്പർ ഉപയോഗിച്ചുള്ള ഒരു ഫോട്ടോഷൂട്ട് കണാനിടയായി. അപ്പോഴാണ് എന്തുകൊണ്ട് ലോട്ടറി ടിക്കറ്റുകൾ കൊണ്ട് കോസ്റ്റ്യൂം ചെയ്ത് ഒരു ഫോട്ടോഷൂട്ട് ചെയ്തൂടാ എന്ന് തോന്നിയത്. കേരളാ ലോട്ടറി ആയത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന പേടി ഉണ്ടായിരുന്നു.
undefined
എന്നാൽ, അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. 'ഭാഗ്യദേവത' എന്നാണ് ഫോട്ടോഷൂട്ടിന് പേര് കൊടുത്തത്. കേരളാ ലോട്ടറിക്കും ഒരു പരസ്യം ആയിക്കോട്ടെയെന്നും ഞാൻ കരുതി.
undefined
മോശം കമന്റുകൾ വരുമെന്നാണ് കരുതിയതെങ്കിലും എല്ലാവരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ചുരുട്ടി കളയുന്ന ലോട്ടറി കൊണ്ട് ഇങ്ങനെയും ചെയ്യാമെന്നും മറ്റുള്ളവർക്കൊരു പ്രചോദനമാകുമെന്നതും ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നുണ്ട്. സച്ചിൻ ചവകാടുംഅഭിജിത് മുല്ലശ്ശേരിയുമാണ്എന്നെ എല്ലാത്തിനും ഹെല്പ് ചെയ്യാന്‍ ഒപ്പമുണ്ടായിരുന്നത്.
undefined
2000 ലോട്ടറികൾ കൊണ്ടൊരു ഫോട്ടോഷൂട്ട്ഫോട്ടോഷൂട്ടിന് വേണ്ടി ഒത്തിരി ടിക്കറ്റുകൾ ശേഖരിച്ചു. പക്ഷേ, അവയ്ക്കൊരു പെർഫെക്ഷൻ ഇല്ലായിരുന്നു. അങ്ങനെയാണ് ലോട്ടറി ഏജൻസി നടത്തുന്ന സുഹൃത്ത് സതീഷിനോട് എന്‍റെ ആശയം പറഞ്ഞത്.
undefined
അവനാണ് ഡേറ്റ് കഴിഞ്ഞ ലോട്ടറികൾ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞത്. സതീഷിന്‍റെ ഷോപ്പിൽ വച്ച് ഷൂട്ട് ചെയ്യാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പിന്നീട് എന്‍റെ സ്റ്റുഡിയോയിൽ വച്ച് ചെയ്യുകയായിരുന്നു.
undefined
ലോട്ടറി ടിക്കറ്റുകൾക്കൊപ്പം കനം കുറഞ്ഞ തുണിയുംഉപയോഗിച്ചിട്ടുണ്ട്. ഷൂട്ടിന് വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ തന്നെയാണ് ഉണ്ടാക്കിയത്. പശ്ചാത്തലം അടക്കം ലോട്ടറി ടിക്കറ്റുകൾ ആവണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു.
undefined
അങ്ങനെയാണ് ഫ്ലോറിലും പശ്ചാത്തലത്തിലും ടിക്കറ്റുകൾ ഉപയോഗിച്ചത്. 2000 ടിക്കറ്റുകൾ ഇതിനായി ഞാൻ ഉപയോഗിച്ചു. പൂക്കൾ, ചൈനാ സ്റ്റൈലിൽ വിശറി, വള, ചെരുപ്പ്, മാല, പാവാടയും ടോപ്പ്, വാച്ച്, കമ്മൽ തുടങ്ങി എല്ലാ സാധനങ്ങളും ടിക്കറ്റുകൾ ഉപയോഗിച്ചാണ് ചെയ്തത്. മകൾ നന്ദനയാണ് പൂക്കളുണ്ടാക്കിയത്.
undefined
മോഡലായി മായമോഡലാകാൻ രണ്ട് മൂന്ന് പേരെ സമീപിച്ചുവെങ്കിലും ടിക്കറ്റുകളായത് കൊണ്ട് ആരും സമ്മതിച്ചില്ല. അവസാനം സോഷ്യൽ മീഡിയയിൽ വൈറലായ ഋഷിശൃംഗനും വൈശാലിയും ചെയ്ത ദമ്പതികളുമായി സംസാരിക്കുകയായിരുന്നു.
undefined
ക്രിസ്മസുമായി ബന്ധപ്പെട്ട് അവരുടെ ഒരു ഫോട്ടോഷൂട്ട് ഞാൻ ചെയ്തിരുന്നു. എന്റെ ആശയം പറഞ്ഞപ്പോൾ വൈശാലിയെ അവതരിപ്പിച്ച മായ സമ്മതം അറിയിച്ചു. ഷിനി എന്ന ചേച്ചിയാണ് മേക്കപ്പ് ചെയ്തത്. സിമ്പിളായിട്ടാണ് മേക്കോവർ ചെയ്തിരിക്കുന്നത്. അങ്ങനെയാണ് ഷൂട്ട് നടന്നത്.
undefined
പരസ്യകമ്പനിയില്‍ നിന്നും ഫോട്ടോഗ്രഫിയിലേക്ക്ചെറുപ്പം മുതലെ എന്തെങ്കിലും വരയ്ക്കുക, വലിച്ചെറിയുന്ന വസ്തുക്കൾകൊണ്ട് എന്തെങ്കിലും ഉണ്ടാക്കുക എന്നതൊരു ശീലമായിരുന്നു. ആദ്യം ഒരു പരസ്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പിന്നാലെയാണ് ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. ഞാൻ ഫോട്ടോഗ്രഫിയോ ഡിസൈനിങ്ങോ ഒന്നും പഠിച്ചിട്ടില്ല.
undefined
ജീവിക്കാൻ യുക്തി കൊണ്ട് എന്തെങ്കിലും ചെയ്യണമല്ലോ, അങ്ങനെയാണ് ഇതിലേക്ക് വരുന്നത്. ഇപ്പോ ഇരുപത്തൊന്ന് കൊല്ലമായി ഞാൻ ഫോട്ടോഗ്രാഫി ചെയ്യുന്നു. ഇതിടെ ഞങ്ങളുടെ സംഘടനാപരമായി എട്ടോളം അവാർഡുകളും കിട്ടി.
undefined
അഞ്ചാറ് മാസം മുമ്പ് കനൽ എന്ന പേരിൽ ഒരു ഫോട്ടോ സ്റ്റോറി ചെയ്തിരുന്നു. ജന്മിത്വ വ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട കർഷകരുടെ യാതനകൾ വച്ചൊരു സ്റ്റോറി. എൺപതോളം ചിത്രങ്ങൾ കൊണ്ടായിരുന്നു അത്. നല്ല പ്രതികരണങ്ങളായിരുന്നു അതിന് ലഭിച്ചത്.
undefined
കുടുംബത്തിന്‍റെ പിന്തുണഗുരുവായൂർ തൈക്കാട് സ്വദേശിയാണ് സുനിൽ. സ്നാപ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. ഭാര്യയും രണ്ട് മക്കളും തന്നെ വളരെയധികം പിന്തുണയ്ക്കുന്നുവെന്ന് സുനിൽ പറയുന്നു. നന്ദന, യാദവ് കൃഷ്ണ എന്നിങ്ങനെയാണ് മക്കളുടെ പേര്. ബബിതയാണ് ഭാര്യ. ഡാൻസ് ടീച്ചറായി ജോലി ചെയ്യുകയാണ്.
undefined
click me!