'പൊതുവെ ഒഴിവാക്കുന്ന ടിക്കറ്റ് നമ്പറാണ് അന്ന് എടുത്തത്'; നിർമൽ ലോട്ടറിയുടെ 70 ലക്ഷം ടൈല്‍സ് തൊഴിലാളിക്ക്

First Published Nov 2, 2020, 4:41 PM IST

നിനച്ചിരിക്കാതെ ഭാ​ഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ വിനോദ്. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത നിർമൽ ഭാ​ഗ്യക്കുറിയിലൂടെയാണ് 70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ ടൈല്‍സ് തൊഴിലാളിയെ തേടി എത്തിയത്. പൊതുവെ ഒഴിവാക്കുന്ന ടിക്കറ്റ് നമ്പറാണ് അന്ന് താൻ എടുത്തതെന്നും ഒന്നാം സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമാണെന്നും വിനോദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു. 

താമരക്കുളം കിഴക്കേ മുറി സ്വദേശിയാണ് വിനോദ്. എൻഡി 638915 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ ആഴ്ച തന്നെ നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയിൽ 500രൂപ വിനോദിന് ലഭിച്ചിരുന്നു. ഈ ടിക്കറ്റ് മാറിക്കിട്ടിയ തുക കൊണ്ടായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വിനോദ് എടുത്തത്.
undefined
"ഏകദേശം 10 വർഷത്തോളമായി ഞാൻ ലോട്ടറി സ്ഥിരമായി എടുക്കുന്ന ആളാണ്. ഏഴ്, എട്ട്, ഒമ്പത് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റാണ് എന്നും എടുക്കാറ്. പക്ഷേ അന്ന് എടുത്തത് പൊതുവേ ഒഴിവാക്കുന്ന ടിക്കറ്റ് നമ്പറാണ്. അതിൽ തന്നെ സമ്മാനവും ലഭിച്ചു. ഒത്തിരി സന്തോഷം. എപ്പോഴും 15, 16 എണ്ണം ടിക്കറ്റൊക്കെ ഞാൻ എടുക്കാറുണ്ട്", വിനോദ് പറയുന്നു.
undefined
താമരക്കുളം സ്വദേശി ബിജുവിന്റെ ശിവഗംഗ ലക്കി സെന്ററിൽ നിന്നുമാണ് വിനോദ് ടിക്കറ്റെടുത്തത്. ഇവിടെ നിന്നും എടുത്ത ടിക്കറ്റിന് മുമ്പ് തന്റെ സുഹൃത്തിനും ഒന്നാം സമ്മാനം ലഭിച്ചിരുന്നുവെന്ന് വിനോദ് പറഞ്ഞു. ലോക്ക്ഡൗൺ ആണെങ്കിലും അത്യവശ്യം നല്ല പണികൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ മുന്നോട്ട് പോയെന്നും വിനോദ് വ്യക്തമാക്കി.
undefined
പുഷ്പ ലേഖയാണ് വിനോദിന്റെ ഭാര്യ. നിലവിൽ കശുവണ്ടി കോർപ്പറേഷനിൽ ജോലി നോക്കുകയാണ് ലേഖ. വിഷ്ണു, വിജയ് എന്നിവരാണ് മക്കൾ. ഭാര്യയുടെ സഹോദരന്മാരിൽ ഒരാൾക്ക് വീട് വച്ച് നൽകണമെന്നാണ് വിനോദിന്റെ ആഗ്രഹം.
undefined
മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും വിനോദ് അറിയിച്ചു. എന്തായാലും നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തിൽ അതീവ സന്തുഷ്ടരാണ് ഈ കൊച്ചു കുടുംബം.
undefined
click me!