പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വന്‍റി-20 പ്രഖ്യാപിച്ച സ്ഥാനാർഥിയായിരുന്നു നടി ലക്ഷ്മിപ്രിയ. എന്നാല്‍ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. ഇതോടെ ട്രോളില്‍ നിറഞ്ഞിരിക്കുകയാണ് താരം.
വോട്ടര്‍പട്ടികയില്‍ പേരില്ല; ട്രോളില്‍ നിറഞ്ഞ് നടി ലക്ഷ്മിപ്രിയ
പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വന്‍റി-20 പ്രഖ്യാപിച്ച സ്ഥാനാർഥിയായിരുന്നു നടി ലക്ഷ്മിപ്രിയ. എന്നാല്‍ ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോയും അവസാന നിമിഷം റദ്ദാക്കി. റോഡ് ഷോയ്ക്കായി വച്ചിരുന്ന ഫ്ലക്സ് അടക്കം അവിടെ നിന്നും നീക്കുകയായിരുന്നു.
'പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറെടുത്ത് നിന്ന മമ്മൂട്ടിയും ലാലേട്ടനും ഇനി എന്ത് ചെയ്യും?' എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രോളന്‍മാര്‍ ചോദിക്കുന്നത്.
47
'വിടരും മുമ്പേ കൊഴിഞ്ഞു പോയ പുഷ്പം'
'വിടരും മുമ്പേ കൊഴിഞ്ഞു പോയ പുഷ്പം' എന്ന് പറഞ്ഞുകൊണ്ടാണ് മറ്റു ചിലര്‍ താരത്തെ ട്രോളുന്നത്.
57
'അങ്ങനെ ഒരു ലിസ്റ്റ് ഉള്ള കാര്യം എന്നോടാരും പറഞ്ഞിട്ടില്ല'
'അങ്ങനെ ഒരു ലിസ്റ്റ് ഉള്ള കാര്യം എന്നോടാരും പറഞ്ഞിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് മറ്റൊരു ട്രോള്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
67
'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ'
'ആവേശം' സിനിമയിലെ 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ' എന്ന ഡയലോഗും ചിലര്‍ പങ്കുവച്ചു. 'വിടരും മുമ്പേ പൊലിഞ്ഞുപോയ എംഎല്‍എ' എന്നും കമന്‍റുണ്ട്.
77
ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത് ഇന്നലെ
റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്. പിന്നീട് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാത്തതെന്ന് പെരുമ്പാവൂർ എൻഡിഎ വിശദീകരണം നൽകി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam