പൊങ്കാലയ്ക്ക് തയ്യാറെടുത്ത് വിശ്വാസികള്‍, ഭക്തിയില്‍ അണിഞ്ഞൊരുങ്ങി തലസ്ഥാന നഗരി; ചിത്രങ്ങള്‍

First Published Mar 8, 2020, 8:10 PM IST

ഒരു വര്‍ഷത്തെ ഭക്തിനിര്‍ഭരമായ കാത്തിരിപ്പിന് നാളെ വിരാമമാകും. ആറ്റുകാല്‍ പൊങ്കാലയ്ക്ക് സജ്ജമായി വിശ്വസലോകം തലസ്ഥാന നഗരിയിലേക്ക് ഒഴുകുകയാണ്. കൊവിഡ് 19 കേരളത്തില്‍ വീണ്ടും സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയുടെ നടുവിലാണ് ഇക്കുറി ആറ്റുകാല്‍ പൊങ്കാല നടത്തപ്പെടുന്നത്.

മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്‍റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നതോടെ തുടക്കമാകുന്ന പൊങ്കാലയ്ക്ക് പതിനായിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയിൽ അണിനിരക്കുക.

ആറ്റുകാല്‍ ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവ് വരെയാണ് പൊങ്കാലക്കളങ്ങൾ ഒരുങ്ങിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് തന്നെ ഭക്തർ പൊങ്കാലയിടാനുള്ള ഇടം കണ്ടെത്താൻ എത്തിയിരുന്നു. ഭക്തി സാന്ദ്രമായ തലസ്ഥാന നഗരി മനോഹരകാഴ്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ രാഗേഷ് തിരുല പകര്‍ത്തിയ പൊങ്കാല ചിത്രങ്ങള്‍.

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10.20നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം.
undefined
ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്ന് കഴിഞ്ഞു. സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ക്രമീകരണങ്ങൾ.
undefined
രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്നാണ് സർക്കാർ നിർദ്ദേശം.
undefined
തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിളെല്ലാം പൊങ്കാല അടപ്പുക്കല്ലുകൾ വച്ചിരിക്കുകയാണ്.
undefined
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്.
undefined
ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
undefined
സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
undefined
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്.
undefined
പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്.
undefined
രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണം. വിദേശികൾക്ക് ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടാൻ സൗകര്യമൊരുക്കും.
undefined
അതേസമയം, പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂർ ഇടപെട്ട് അണുവിമുക്തമാക്കും.
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകും. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചു. 18 ആംബലുൻസുകളും ഉണ്ടാകും.
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
ആറ്റുകാല്‍ പൊങ്കാല: ചിത്രങ്ങള്‍
undefined
click me!