Published : May 04, 2026, 05:02 PM ISTUpdated : May 04, 2026, 05:44 PM IST
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകള്‍ നേടി ചരിത്രം കുറിച്ച് ബിജെപി. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. ആ രണ്ട് വട്ടവും ഗോപകുമാർ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി. പത്തുവർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും മാറാത്തത് മാറിയെന്ന് വിജയത്തിന് പിന്നാലെ ഗോപകുമാർ പ്രതികരിച്ചു.
58
ബിജെപി
വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ നേമം മണ്ഡലത്തില്‍ ലീഡ് നിലനിർത്തിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടി വിജയിച്ചതോടെ ബിജെപി പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.
68
നേമത്ത് മിന്നും ജയം
നേമത്ത് മിന്നും വിജയം നേടിയ രാജീവ് ചന്ദ്രശേഖർ ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകൻ ആണ് താനെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളയും അഴിമതിയും ജനങ്ങൾ മടുത്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
78
നേമം പിടിച്ച് ബിജെപി
വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആധിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.
88
കഴക്കൂട്ടത്തും താമര വിരിഞ്ഞു; കടകംപള്ളിയെ മലർത്തിയടിച്ച് വി മുരളീധരൻ
2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. മണ്ഡലത്തിലെ പ്രധാന മത്സരാർത്ഥിയായിരുന്നത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam