'കൈ' പിടിക്കാൻ കേരളം, യുഡിഎഫ് മുന്നേറ്റം ആഘോഷമാക്കി പ്രവർത്തകർ

Published : May 04, 2026, 11:45 AM IST

കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. 

PREV
18
കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം

വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം. എൽഡിഎഫ് വൻ തിരിച്ചടി നേരിടുകയാണ് ഈ ഘട്ടത്തിൽ.

28
യുഡിഎഫ് തരംഗം

യുഡിഎഫ് നിലവിൽ 95 സീറ്റിന് മുകളിൽ ലീഡ് നിലനി‍ർത്തുകയാണ്. 

38
100 നേടുമോ?

നൂറ് സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വാക്കുകൾ യാഥാർത്ഥ്യമാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.

48
മന്ത്രിമാർ പിന്നിൽ

യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്.

58
റിയാസ് മുന്നിൽ

ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.

68
ആവേശം വാനോളം

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തിലാണ്.

78
ആഘോഷം കെട്ടടങ്ങില്ല

യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

88
നിരത്തുകളിൽ മുഴങ്ങി മുദ്രാവാക്യങ്ങൾ

കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങള്‍ നിരത്തുകളില്‍ മുഴങ്ങുകയാണ്. 10 വർഷത്തിന് ശേഷം യുഡിഎഫ് വമ്പൻ മുന്നേറ്റം നടത്തുന്നതിന്‍റെ ആവേശത്തിലാണ് അണികൾ. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories