Blood stem Cell Transplant: കൈ കോര്‍ക്കാം നമ്മുക്ക്, ശ്രീനന്ദുവിനായി; രക്തമൂലകോശം തേടി ഒരു ഏഴ് വയസുകാരന്‍

Published : May 09, 2022, 04:11 PM ISTUpdated : May 09, 2022, 04:12 PM IST

ഏഴ് വയസുകാരന്‍ ശ്രീനന്ദന് മജ്ജ സംബന്ധമായ അപൂര്‍വ്വ ക്യാന്‍സറാണ് (PNH with Marrow Failure).ഏഴ് വയസ്സില്‍ തന്നെ ശ്രീയുടെ മജ്ജയില്‍ 90 ശതമാനവും രോഗം അക്രമിച്ച് കഴിഞ്ഞു. പ്രായമായവരിലാണ് മാത്രമാണ് ഇതുവരെയായി ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ ഈ രോഗത്തിന് കുട്ടികളില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ അഭാവവുമുണ്ട്. സാധ്യമായത്രയും വേഗത്തില്‍ രക്തമൂലകോശങ്ങള്‍ (Blood stem Cell Transplant) മാറ്റിവെക്കുകയെന്നതാണ് സാധ്യമായ ചികിത്സയെന്ന് ഡോക്ടര്‍മാരും പറയുന്നു. ക്യാമ്പിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്തു പ്രവത്.     

PREV
16
Blood stem Cell Transplant: കൈ കോര്‍ക്കാം നമ്മുക്ക്, ശ്രീനന്ദുവിനായി; രക്തമൂലകോശം തേടി ഒരു ഏഴ് വയസുകാരന്‍

കൊല്ലം അഞ്ചല്‍ സ്വദേശി രഞ്ജിത്തിന്‍റെയും ആശയുടെയും മകാണ് ശ്രീനന്ദന്‍. രോഗത്തിന്‍റെ പ്രത്യേക കാരണം. അനുയോഗ്യമായ രക്തമൂലകോശ ദാതാവിനെ (Blood Stem Cell Donor) കണ്ടെത്തിയാല്‍ മാത്രമേ ചികിത്സ സാധ്യമാകൂ. 

 

26

ശ്രീനന്ദന് അനുയോജ്യമായ രക്തമൂലകോശ ദാതാവിനെ കണ്ടെത്തിന്നത് ഏറെ ശ്രമകരമായ കാര്യമാണ്. കരാണം ശ്രീനന്ദന് യോജിച്ച രക്തമൂല കോശ ദാതാവിനെ ലഭിക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നു മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. 

 

36

എന്നാല്‍, ഇതുവരെ നടത്തിയ പരിശോധനയില്‍ കുടുംബാംഗങ്ങളില്‍ നിന്നോ, ലോകമെമ്പാടുമുള്ള ഡോണര്‍ രജിസ്ട്രേികളില്‍ സന്നദ്ധരായി രജിസ്റ്റര്‍ ചെയ്ത 38 മില്യണ്‍ ആളുകളില്‍ നിന്നോ ശ്രീനന്ദന് ചേരുന്ന ദാതാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. 

 

46

കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ അനുയോജ്യമായ ഒരു ദാതാവിനെ കണ്ടെത്താന്‍ കഴിയൂ. കഴിഞ്ഞ ഞായറാഴ്ച എറണാകുളം കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജില്‍ വച്ച് ബ്ലെഡ് ഈസ് റെഡ് കൂട്ടായ്മ (BIRK), എമര്‍ജന്‍സി ആക്ടീവ് ഫോഴ്സ് (EAF) എന്നീ ചാരിറ്റബിള്‍ സൊസൈറ്റികളുടെ നേതൃത്വത്തില്‍ രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലെഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്റ്റട്രിയുടെ ആഭിമുറത്തില്‍ ഡോണര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടന്നു. 

 

56

ആയിരക്കണക്കിനാളുകളാണ് ശ്രീനന്ദുവിനായി മൂലകോശ ദാതാവാകാന്‍ ഇന്നലെ എത്തിയിരുന്നു. ഇവരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. ഇനി കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ ദാതാവിനെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. തിരുവന്തപുരത്ത് നടന്ന് ക്യാമ്പില്‍ ഏതാണ്ട് 5,000 ത്തോളം പേര്‍ പങ്കെടുത്തെങ്കിലും ദാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

 

66

അണുവിമുക്തമായ പഞ്ഞി ഉപയോഗിച്ച് ഉള്‍കവിളില്‍ നിന്നും സാമ്പിള്‍ നല്‍കിയാണ് ദാതാവാകേണ്ടത്. സാമ്പിള്‍ പരിശോധനയില്‍ രോഗിയുമായി സാമ്യം വരുമ്പോള്‍ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം ദാതാവിന്‍റെ സുരക്ഷ കൂടി ഉറപ്പാക്കിയാണ് രക്തത്തില്‍ നിന്ന് മൂലകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. ശ്രീനന്ദുവിനായി ദാതാവാകാന്‍ തയ്യാറുള്ളവര്‍ മുകളിലെ ചിത്രത്തില്‍ നല്‍കിയ നമ്പറുമായി ബന്ധപ്പെടുക. 

 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories