Published : Jul 13, 2021, 02:48 PM ISTUpdated : Jul 13, 2021, 03:29 PM IST
രോഗവ്യാപനത്തില്‍ കേരളം മുന്നോട്ട് തന്നെയെന്ന് കണക്കുകള്‍ കാണിക്കുമ്പോള്‍ വിവിധ തൊഴില്‍മേഖലയില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്കും ഇളവുകള്‍ വേണമെന്നും പ്രവര്‍ത്തന സ്വാതന്ത്രം വേണമെന്നും ആവശ്യപ്പെട്ട് സമരവുമായി രംഗത്ത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് സമരം ചെയ്തത് ബ്യൂട്ടീഷന് മേഖലയില്‍ നിന്നുള്ളവര്‍. കൊവിഡിനെ തുടര്‍ന്ന് ബ്യൂട്ടീ പാര്ലറികള് അടച്ചിടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനെ തുടര്‍ന്ന് സാമ്പത്തികമായി ഏറെ പ്രശ്നത്തിലാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാര്‍ സമരവുമായി രംഗത്തെത്തിയത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് രാഗേഷ് തിരുമല.
അതോടൊപ്പം പലരുടെയും മാസങ്ങളായുള്ള വായ്പകള്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. ഇങ്ങനെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലായതോടെയാണ് സമരവുമായി രംഗത്തെത്തിയതെന്ന് സമക്കാര്‍ പറഞ്ഞു.

511
സ്ഥാപനം തുറക്കാത്തതിനാല്‍ തന്നെ പലര്‍ക്കും മാസങ്ങളായുള്ള വാടക അടവ് മുടങ്ങിയെന്ന് ഇവര്‍ പറയുന്നു. അത് പോലെതന്നെ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് വാങ്ങിവച്ചിരുന്ന വിലകൂടിയ ക്രീമുകളെല്ലാം ഉപയോഗ ശൂന്യമായി.

611
മറ്റ് മേഖലയില്‍ ഇളവുകളനുവദിച്ച സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ച് ബ്യൂട്ടീ പാര്‍ലറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബ്യൂട്ടി പാര്‍ലര്‍ എന്ന് തുറക്കാമെന്ന നിര്‍ദ്ദേശം പോലും മുഖ്യമന്ത്രി പറയുന്നില്ലെന്നും സമരക്കാര്‍ പറയുന്നു.

711
നിരവധി ആവശ്യങ്ങളാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്ത വരുത്തുക.

ബ്യൂട്ടി പാര്‍ലര്‍ മേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക. ബ്യൂട്ടീഷന് മേഖലയിലെ ഹോസ്പ്പിറ്റല്‍, ഓണ്‍ലൈന്‍, കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക.

1011
ബ്യൂട്ടീ പാര്‍ലറുകള്‍ നേരിടുന്ന വാടക, വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബ്യൂട്ടിഷ്യന്‍സ് ഇന്ന് നിയമസഭയ്ക്ക് മുന്നില്‍ സമരം നടത്തിയത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ സമരം രഞ്ജു രഞ്ജിമാര്‍ ഉദ്ഘാടനം ചെയ്തു.

1111
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam