ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

First Published Jul 8, 2021, 10:49 AM IST

ശ്രീനാരായണ പരമ്പരയിലെ ഋഷിവര്യനും ഗുരുദേവ പരമ്പരയിലെ സന്ന്യാസി പ്രമുഖനുമായിരുന്ന സ്വാമി പ്രകാശാനന്ദ സമാധിയായി. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു. രണ്ട് വര്‍ഷമായി ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹന്‍റെ അന്ത്യം 99 -ാം വയസ്സില്‍ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചിന് ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് അഞ്ചോടെ സമാധിയിരുത്തി. 

ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ച ശങ്കരാനന്ദയായിരുന്നു അന്ന് മഠാധിപതി. അദ്ദേഹത്തിന്‍റെ കീഴിലാണ് പ്രകാശാനന്ദ വൈദികപഠനം നടത്തിയത്. ( പ്രകാശാനന്ദ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കാലാമിനൊപ്പം. )
undefined
വർക്കല ശിവഗിരി മഠത്തിന്‍റെ പ്രശസ്‌തി ആഗോളതലത്തിൽ അദ്ദേഹത്തിന്‍റെ പങ്ക് വലുതാണ്. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളേ തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ( പ്രകാശാനന്ദദലൈലാമയ്ക്കൊപ്പം. )
undefined
പ്രകാശാനന്ദ 1995,2006,2011 വര്‍ഷങ്ങളില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്‍റെ അധ്യക്ഷനായിരുന്നു. 1970 മുതല്‍ 1979 വരെ ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
undefined
1923 ല്‍ കൊല്ലം ജില്ലയിലെ പിറവന്തൂരിലെ എലിക്കാട്ടൂര്‍ കളത്താരടി തറവാട്ടില്‍ രാമന്‍ - വെളുമ്പി ദമ്പതിമാരുടെ മകനായിട്ടായിരുന്നു ജനനം. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്‌ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ.
undefined
23 -ാം വയസ്സില്‍ ആശ്രമത്തിലെത്തിയ അദ്ദേഹം 1958 ല്‍ തന്‍റെ 35 -ാം വയസ്സിലാണ് ശങ്കരാനന്ദ സ്വാമിയില്‍ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ചത്.
undefined
അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളില്‍ വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975 -ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത് പ്രകാശാനന്ദയാണ്.
undefined
1983 ഡിസംബര്‍ നാലിനായിരുന്നു ഷഷ്ഠിപൂര്‍ത്തി. തൊട്ടടുത്ത ദിവസം മുതല്‍ അദ്ദേഹം ദീര്‍ഘമായ മൌനവ്രതത്തിലേക്ക് കടന്നു. എട്ട് വര്‍ഷവും ഒമ്പത് മാസവും നീണ്ട മൌനവ്രതമായിരുന്നു അത്.
undefined
1996 ല്‍ ആദ്യാമായി പ്രകാശാനന്ദ ധര്‍മ്മ സംഘം പ്രസിഡന്‍റായെങ്കിലും കാലാവധി തികയും മുമ്പ് സര്‍ക്കാര്‍ ശിവഗിരി ഭരണം ഏറ്റെടുത്തു. സന്ന്യാസിമാര്‍ക്കിടയിലെ ആഭ്യന്തപ്രശ്നങ്ങളായിരുന്നു സര്‍ക്കാര്‍ ഇടപെടലിന് കാരണം.
undefined
എന്നാല്‍ ഇതിനെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ 16 ദിവസം അദ്ദേഹം നിരാഹാരമിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 29 -ാം ദിവസമാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്.
undefined
സുപ്രീംകോടതി വരെ നീണ്ട കേസിനൊടുവില്‍ അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് തന്നെ ലഭിച്ചു. 2006 മുതല്‍ പത്ത് വര്‍ഷത്തോളം അദ്ദേഹം പ്രസിഡന്‍റായി തുടര്‍ന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നിരവധി പുതിയ പദ്ധതികള്‍ ആശ്രമത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നു.
undefined
പ്രകാശാനന്ദയുടെ വിയോഗത്തോടെ ശിവഗിരി ആശ്രമത്തിലെ ഏറ്റവും ജനകീയനും ആദരണീയനുമായ വ്യക്തിത്വമാണ് നഷ്ടമായത്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ദുഃഖം രേഖപ്പെടുത്തി.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!