കൊവിഡ് 19 മരണക്കണക്കിലും തിരുത്തല്‍; കേരള സര്‍ക്കാര്‍ കണക്കിന് പകരം ഡോക്ടര്‍മാരുടെ പട്ടിക

First Published Aug 23, 2020, 10:54 AM IST

ലോകത്ത് കൊവിഡ് മരണം എട്ട് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ഇതുവരെയായി 8,08,697 പേരാണ് കൊവിഡ് 19 വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചത്. 2,33,82,074 പേര്‍ക്കാണ് ഇതിവരെയായി കൊവിഡ് 19 വൈറസ് ബാധിച്ചത്. ഇതില്‍ 1,59,08,524 പേര്‍ക്ക് രോഗം ഭേദമായി.  ലോകത്ത് ഇപ്പോഴും 66,64,853 പേര്‍  ചികിത്സയിലാണ്. വേള്‍ഡോമീറ്ററിന്‍രെ കണക്കുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണവും ഉള്ളത് യുഎസ്എയിലാണ്. യുഎസ്എയില്‍ 58,41,428 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,80,174 പേര്‍ മരിച്ചു. മരണസംഖ്യയിലും രോഗവ്യാപനത്തിലും രണ്ടാമതുള്ള ബ്രസീലിലാകട്ടെ 35,82,698 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,14,277 പേരാണ് മരിച്ചത്. മരണസംഖ്യയില്‍ മൂന്നാമതുള്ള മെക്സിക്കോയില്‍ 5,56,216 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 60,254 പേര്‍ മരിച്ചു. രോഗവ്യാപനത്തില്‍  മൂന്നാമതുള്ള ഇന്ത്യ മരണനിരക്കില്‍ നാലാമതാണ്. ഇന്ത്യയില്‍ ഇതുവരെയായി 30,44,940 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 56,846 പേര്‍മരിച്ചെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. കേരളത്തിലാകട്ടെ 56,354 പേര്‍ക്ക് രോഗബാധുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ കണിക്കുന്നു. ഇതില്‍ 218 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 59 മരണങ്ങള്‍ കൊവിഡ് മരണക്കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സൈറ്റില്‍ തന്നെ പറയുന്നു. എന്നാല്‍ ഇതിലുമേറെയാണ് കേരളത്തില് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണമെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു.  

സംസ്ഥാനത്തെ കൊവിഡ് 19 മരണക്കണക്കുകളില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നെന്ന് ആരോപിച്ച്, ഡോക്ടര്‍മാരുടെ കൂട്ടായ്മ ജനകീയ പങ്കാളിത്തത്തോടെ സമാന്തര പട്ടിക പ്രസിദ്ധീകരിച്ചു.
undefined
സർക്കാർ കണക്കിൽ കൊവിഡ് മരണങ്ങൾ 218 ആണെങ്കിൽ യഥാർത്ഥ മരണനിരക്ക് 365 ആണെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മ അവകാശപ്പെടുന്നു. ആർക്കും വിവരങ്ങൾ നൽകാവുന്ന വിധമാണ് പുതിയ വെബ് ഫോറം.
undefined
undefined
ഡോക്ടര്‍മാരുടെ കണക്കില്‍ നിന്നും 147 മരണങ്ങള്‍ സര്‍ക്കാര്‍ കണക്കില്‍ കുറവാണ്. ലോകാരോഗ്യസംഘടന നിശ്ചയിച്ച മാനദണ്ഡത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്രയും മരണം സര്‍ക്കാര്‍ കണക്കില്‍ നിന്ന് ഒഴിവായതെന്നാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
undefined
കൊവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സർക്കാർ പട്ടികയിൽ നിന്നൊഴിവാക്കുന്നുവെന്ന വിമർശനം ശക്തമായിരുന്നു. സർക്കാർ രീതിയോട് വിയോജിപ്പുള്ളവർ ചേർന്ന് രൂപീകരിച്ചതാണ് പുതിയ പട്ടിക.
undefined
undefined
കണക്കിൽ സുതാര്യതയുറപ്പാക്കാൻ ഗൂഗിൾ പേജിൽ ആർക്കും വിവരങ്ങൾ നൽകാം. ഒന്നിലധികം സ്രോതസുകളിൽ നിന്ന് ഉറപ്പാക്കിയ ശേഷമായിരുക്കും മരണക്കകണക്കില്‍ ഉൾപ്പെടുത്തുക.
undefined
അതും ഐസിഎംആർ, who മാർഗനിർദ്ദേശങ്ങളനുസരിച്ച്. സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച മരണങ്ങളേക്കാൾ 147 മരണങ്ങൾ പട്ടികയിൽ അധികമുണ്ട്.
undefined
കണ്ണൂരിൽ ചികിത്സക്കിടെ മരിച്ചിട്ടും കേരളത്തിന്‍റെ കണക്കിൽപ്പെടുത്താൻ സർക്കാർ തയാറാകാതിരുന്ന മാഹി സ്വദേശി മഹറൂഫിന് ഡോക്ടര്‍മാരുടെ പട്ടികയിലിടം നൽകി.
undefined
രോഗവ്യാപനം രൂക്ഷമായ ജൂലൈ 20 മുതലാണ് കൊവിഡ് ബാധിച്ച് മരിച്ച കാൻസർ രോഗികളെപ്പോലും കൂട്ടത്തോടെ പട്ടികയിൽ നിന്നൊഴിവാക്കിയുള്ള പുതിയ രീതി സംസ്ഥാനത്ത് നിലവിൽ വന്നത്.
undefined
വൻതോതിൽ ആക്ഷേപമുയർന്നതോടെ ഇക്കാര്യത്തിൽ വിദഗ്ദസമിതി ഇടപെടലുമുണ്ടായിരുന്നു. എന്നിട്ടും ആഗസ്തിൽ മാത്രം 41 മരണങ്ങളാണ് സര്‍ക്കാര്‍ പട്ടികയിൽപ്പെടുത്താതിരുന്നത്.
undefined
കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ അലംഭാവം കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് തൊട്ട് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വൈറസ് വ്യാപനത്തില്‍ ആരോഗ്യവകുപ്പിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളയുകയും പകരം പൊലീസിന് ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
undefined
രണ്ട് ആഴ്ചകൊണ്ട് കേരളത്തിലെ കൊവിഡ് 19 വൈറസ് വ്യാപനം പിടിച്ച് കേരളാ പൊലീസ് പിടിച്ച് കെട്ടും എന്നവകാശപ്പെട്ടു കൊണ്ടായിരുന്നു സര്‍ക്കാര്‍ നീക്കം.
undefined
എന്നാല്‍ രണ്ടാഴ്ച കൊണ്ട് കേരളത്തിലെ കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവായിരുന്നു ഉണ്ടായത്. പദ്ധതി പാളിയതോടെ സര്‍ക്കാര്‍ ചുമതല ദുരന്തനിവാരണ സേനയെ ഏല്‍പ്പിക്കുകയായിരുന്നു.
undefined
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ദിനംപ്രതി 2000 ത്തിന് മേലെയാണ് രോഗികളുടെ എണ്ണം. ഇതിനിടെയാണ് കേരളത്തിലെ മരണക്കണക്കുകളില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മ രംഗത്തെത്തിയത്.
undefined
ഇതിനിടെ സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
undefined
കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി വീട്ടിൽ ദേവസ്യാ പിലിപ്പോസി(54)നാണ് പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു ദേവസ്യാ.
undefined
മലപ്പുറത്ത് നിന്നാണ് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന മുഹമ്മദിന് കോവിഡ് ബാധിച്ചതിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.
undefined
ഇതിനിടെ കൗമാരക്കാരും കൊവിഡ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. 12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം.
undefined
കൊവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
undefined
ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകുമെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം.
undefined
രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവ പരിഗണിക്കണം. അഞ്ച് വയസിൽ താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല.
undefined
കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശിക്കുന്നു.
undefined
ഡബ്ല്യുഎച്ച്ഒയും യൂനീസെഫും സംയുക്തമായി വെബ്സൈറ്റിലൂടെയാണ് ആദ്യമായി കുട്ടികൾക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.
undefined
undefined
click me!