'അന്നം മുടങ്ങില്ല'; വിഷുവിനുള്ള 'ഉത്സവ കിറ്റ്' തയ്യാറാകുന്ന തിരക്കില്‍ സപ്ലൈക്കോ ജീവനക്കാര്‍

First Published Apr 10, 2021, 3:13 PM IST

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ  പ്രധാന ചർച്ച വിഷയം കിറ്റായിരുന്നു. പ്രളയവും മഹാമാരിയും കേരളത്തെ  നിശ്ചലമാക്കിയപ്പോൾ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തുടർന്ന് സർക്കാറിന്റെ ജനവിധിയെഴുതുന്ന തെരത്തെടുപ്പ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ  പരാമർശിക്കപ്പെട്ടത് സംസ്ഥാന സർക്കാരിൻറെ ഭക്ഷ്യ കിറ്റ് വിതരണം ആയിരുന്നു. തെരഞ്ഞെടുപ്പ് ബഹളം കഴിഞ്ഞ് നേതാക്കളൊക്കെ വിശ്രമത്തിലായി. പക്ഷേ അപ്പോഴും വിശ്രമില്ലാതെ കിറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് സപ്ലൈക്കോയിലെ ജീവനക്കാർ..

ചിത്രങ്ങളും എഴുത്തും: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കെ.വി. സന്തോഷ് കുമാർ .

ഈസ്റ്റർ - വിഷു കിറ്റിലെ ഐറ്റങ്ങളാണിവയൊക്കെ. കിറ്റടക്കം പതിനാറ് കൂട്ടം സാധനങ്ങൾ.
undefined
കഴിഞ്ഞ മാസം വരെ 10 തരം സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. ഉത്സവ കിറ്റായതിനാലാണ് ഇത്തവണ കൂടുതൽ സാധനങ്ങൾ.
undefined
സപ്ലൈക്കോയുടെ 56 ഡിപ്പോകളിലും 1500 ഓളം ഔട്ട് ലെറ്റുകളിലുമായാണ് പായ്ക്കിഗ് നടക്കുന്നത്.
undefined
പതിനായിരത്തോളം ജീവനക്കാരാണ് മാസങ്ങളായി ഇത് ചെയ്യുന്നത്. ഉത്തരേന്ത്യയിൽ നിന്നാണ് പയറു വർഗ്ഗങ്ങൾ എത്തിക്കുന്നത്.
undefined
ഓരോ മാസവും 88 ലക്ഷം കിറ്റുകൾ വേണം. ഇതിനാവശ്യമായ ഫണ്ട് സർക്കാർ മുടങ്ങാതെ നൽകുന്നുണ്ട്.
undefined
പൊതു മേഖല സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളാണ് കൂടുതലും ഉൾപ്പെടുത്തുന്നത്.
undefined
അടുത്ത മാസത്തോടെ ആധികാരത്തിൽ എത്തുന്ന പുതിയ സർക്കാരാണ് ഇനി കിറ്റ് വിതരണം തുടരണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.
undefined
തുടർന്നാലും ഇല്ലെങ്കിലും ഇത്തവണത്തെ ഉത്സവക്കിറ്റ് ഗംഭീരമാകുമെന്നുറപ്പ്.
undefined
click me!