കൊവിഡ്19 വൈറസ് വ്യാപനം; കര്‍ശന സുരക്ഷയൊരുക്കി എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ

Published : Jul 16, 2020, 01:04 PM ISTUpdated : Jul 16, 2020, 01:08 PM IST

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകകള്‍ക്ക് തുടക്കമായി.  കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലോടെയാണ് പരീക്ഷ. കൊവിഡ് പോസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ പരീക്ഷ എഴുതും.  ചിത്രങ്ങള്‍:   ഷഫീഖ് മുഹമ്മദ്, എറണാകുളം എസ്ആര്‍വി മോഡല്‍ ഹയര്‍ സെക്കന്‍റണ്ടറി സ്കൂള്‍. 

PREV
117
കൊവിഡ്19 വൈറസ് വ്യാപനം; കര്‍ശന സുരക്ഷയൊരുക്കി എഞ്ചിനീയറിങ്ങ്  പ്രവേശന പരീക്ഷ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നെങ്കിലും നടത്തിപ്പുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. 

217

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കർശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷ നടത്താൻ തീരുമാനമെടുക്കുകയായിരുന്നു. 

317
417

343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. അതിതീവ്രമേഖലയിലും നിയന്ത്രിതമേഖലകളിലുമടക്കം കേന്ദ്രങ്ങൾ സജ്ജീകരിച്ചാണ് പരീക്ഷ.

517

സംസ്ഥാനത്തിന് പുറമേ ഗൾഫിലും മുംബൈയിലും ഫരീദാബാദിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. 

617
717

ആലപ്പുഴ ജില്ലയിലെ കൊവിഡ് പൊസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ജില്ലാ മെഡിക്കൽ ബോർഡിന്‍റെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷ എഴുതുന്നത്.

817

ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും ഇവർക്ക് പരീക്ഷ. 

917
1017

തിരുവനന്തപുരം പൂന്തുറയിലെ 60 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് സ്കൂളിൽ പരീക്ഷ എഴുതാൻ അവസരമുണ്ട്.

1117

രോഗവ്യാപനം കൂടിയ മേഖലകളിലുളളവരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരേയും രോഗലക്ഷണങ്ങൾ ഉളളവരേയും പ്രത്യേകമായി പരീക്ഷ എഴുതിക്കും.

1217
1317

പരീക്ഷയ്ക്കായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. 

1417

വിദ്യാർത്ഥികളെയെല്ലാം തെർമൽ പരിശോധനയ്ക്ക് വിധേയമാക്കും. രാവിലെ 10 മണിക്ക് ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലും ഉച്ചയ്ക്ക് 2.30ന് കണക്ക് പരീക്ഷയുമാണ് നടക്കുക.

1517
1617

സ്കൂള്‍ വര്‍ഷിക പരീക്ഷകള്‍ വിജയകരമായി നടത്തിയ അനുഭവസമ്പത്തുമായാണ് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് പരീക്ഷയും നടത്താന്‍ തീരുമാനിച്ചത്. 

1717
click me!

Recommended Stories