കനത്ത മഴപ്പെഴുന്നതിനിടെ കേരളത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പെത്തി. മഴ തീവ്രമായ പശ്ചാത്തലത്തിലാണ് മുന്നിറിയിപ്പ് നൽകിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങൾക്കും മാഹിക്കും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കർണാടക വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയമുണ്ട്. കണ്ണൂർ കൂട്ടുപുഴ അതിർത്തിയിലെ ബാരാപോൾ പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്.

പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇരിട്ടി വട്ട്യാന്തോട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.

വയനാട്ടിൽ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാൽ കോഴിക്കോട് ചാലിയാർ, പൂനൂർ പുഴ തീരത്ത് താമസിക്കുന്ന വർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അധികൃതർ അറിയിക്കുന്ന ഘട്ടത്തിൽ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണെന്നും നിർദ്ദേശമുണ്ട്. അതിനിടെ, കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി.

കൊളത്തൂർ, പുലാമന്തോൾ,പാങ്ങ്, മൂർക്കനാട് പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്.

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടം. കൊളത്തൂർ, പുലാമന്തോൾ, പാങ്ങ്, മൂർക്കനാട്, പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്.

കൊളത്തൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ മരങ്ങൾ വീണ് മുപ്പതോളം വൈദ്യുതി കാലുകൾ തകർന്നു. പല സ്ഥലത്തും ലൈൻ കമ്പികൾ പൊട്ടിവീണു. പതിനാറ് മണിക്കൂറോളം വൈദ്യുതി നിലച്ചത് ജനത്തെ ദുരിതത്തിലാക്കി.

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ മണ്ണുംകുളത്ത് വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. വെങ്ങാട്- ചെമ്മലശ്ശേരി റോഡിൽ പുന്നക്കാട് വള്ളിയൻകുഴി ഇറക്കത്തിൽ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

മൂർക്കനാട് പഞ്ചായത്തിന്‍റെ അതിർത്തി പ്രദേശമായ ഇവിടെ കാലവർഷം കനക്കുന്നതോടെ കല്ലുകളും മണ്ണും അടർന്ന് വീണു. പുലാമന്തോളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി.

പാടശേഖരങ്ങളിലെ വാഴ -കപ്പ തുടങ്ങിയ കാർഷികവിളകൾ ഒടിഞ്ഞുവീണ് നശിച്ചു. പരപ്പനങ്ങാടിയിൽ തെങ്ങുകളും മരങ്ങളും വീണ് വൈദുതി തൂണുകളും ഇലക്ട്രിക് ലൈനുകളും തകർന്നു.

താനൂരിലെ ഉണ്ണിയാൽ-തിരൂർ റോഡിൽ പുന്നക്കലിൽ പുലർച്ചെ വീശിയ കാറ്റിൽ തെങ്ങ് കടപുഴകി റോഡിലുള്ള ഇലക്ട്രിക് ലൈനിലേക്ക് വീണു. വൈദ്യുതി ബന്ധം തകരാറിലാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

മമ്പാട് പഞ്ചായത്തിൽ വടപുറം ഭാഗത്ത് മഴയിലും കാറ്റിലും വ്യാപക നാശം സംഭവിച്ചു. എട്ട് വീടുകൾ വീടുകൾ ഭാഗികമായി തകർന്നു. കൂടാതെ വ്യാപക കൃഷി നാശവും സംഭവിച്ചു. നിരവധി വൈദ്യുതി തൂണുകൾ തകർന്നതിനാൽ വടപുറം മേഖലയില്‍ പൂർണ്ണമായും വൈദ്യുതി നിലച്ചു.

റെഡ് അലർട്ടുളള വയനാട്ടിലും മഴ അതിശക്തമായി പെയ്യുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ കവളപ്പാറ പ്രദേശത്ത് നിന്നടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. വയനാട്ടിലെ കനത്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി നിലമ്പൂരിലെ പല പ്രദേശങ്ങളും ഭീതിയിലാണ്.

നിലമ്പൂർ മേഖലയിൽ കനത്ത മഴയെത്തുടര്‍ന്ന് പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്കൂളുകളിലാണ് ക്യാമ്പുകൾ തുറന്നത്. മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. കനത്ത മഴയില്‍ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു.

കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം പുനഃസ്ഥാപിച്ച മുളപ്പാലമാണ് വീണ്ടും ഒലിച്ചു പോയത്. നിലമ്പൂർ ജനതപ്പടിയിൽ സംസ്ഥാന പാതയിൽ വെള്ളം കയറി. കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കരുളായിയില്‍ കരിമ്പുഴ കരകവിഞ്ഞതോടെ നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലേക്ക് മാറ്റി.

പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ജില്ലയിൽ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആകെ 807 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റി. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കഴിഞ്ഞ വർഷം ഉരുൾപൊട്ടലിൽ 12 പേർ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 15 സെന്‍റീമീറ്റർ ഉയർത്തി അധികവെള്ളം തുറന്ന് വിടാൻ തുടങ്ങി.

കോഴിക്കോട് ജില്ലയിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി.

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ചാലി പുഴയിൽ വെള്ളം ശക്തമായതിനാൽ ചെമ്പ് കടവ് പാലം വെള്ളത്തിൽ മുങ്ങി തുഷാരഗിരി അടിവാരം റോഡിലെ ഗതാഗതം സ്തംഭിച്ചു.

മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. പാലം പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു.

മലപ്പുറത്ത് അരീക്കോട് തെരട്ടമ്മൽ - മൂർക്കനാട് റോഡ് വെള്ളം കയറി ഗതാഗതം തടസപെട്ടു. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുന്നു. മലപ്പുറത്ത് കരിമ്പുഴയും നിറകയാണ്.

കരുളായി നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലേക്ക് മാറ്റി. നിലമ്പൂർ ജനതപടിയിൽ സംസ്ഥാന പാതയിൽ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു.

എറണാകുളത്ത് പുഴകളിൽ ജലനിരപ്പ് ഉയരുന്നുഎറണാകുളം ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയരുന്നു. കാളിയാർ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നീ നദികളിലാണ് ജലനിരപ്പ് ഉയരുന്നത്. പ്രളയ മുന്നറിയിപ്പ് നൽകുന്നതിനുള്ള ജലനിരപ്പിന് അടുത്തെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളിലും പുഴക്കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉടൻ നടപടിയെടുക്കും.

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും മുഴുവൻ സമയം പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി.

കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ്. കേരള , മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ സാധാരണ നില മുതൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തീരദേശ കർണാടക എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം അതിതീവ്രമാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.

അതേസമയം ഭവാനി നദിയിൽ ജലനിരപ്പ് അപകടനില കടന്നതിനാൽ പ്രദേശവാസികളെ ഒഴിപ്പിക്കണമെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി.

പെരിയവര താത്കാലിക പാലത്തിലൂടെയുള്ള രാത്രിഗതാഗതത്തിന് വിലക്ക്മൂന്നാർ പെരിയവര താത്കാലിക പാലത്തിലൂടെയുള്ള രാത്രിഗതാഗതം നിർത്തിവച്ചു. കന്നിയാറിൽ ജലനിരപ്പ് ഉയർന്ന് പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് നടപടി. പാലത്തിൽ ഭാരവാഹനങ്ങൾ നിരോധിച്ചു. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായി.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam