കേരളത്തിൽ ഒരു ദിവസം 30 ഹോട്ട്സ്പോട്ടുകള്‍; മൊത്തം അഞ്ഞൂറിനടുത്ത്

First Published Aug 2, 2020, 7:36 PM IST

കേരളത്തില്‍ 1169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 11,342 ആയി.  688 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്താകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 14,467 ആയി. തിരുവനന്തപുരം 377, എറണാകുളം 128, മലപ്പുറം 126, കാസര്‍കോട് 113, കോട്ടയം 70, കൊല്ലം 69, തൃശൂര്‍ 58, കോഴിക്കോട് 50, ഇടുക്കി 42, ആലപ്പുഴ - പാലക്കാട് ജില്ലകളില്‍ 38 വീതവും, പത്തനംതിട്ട 25, വയനാട് 19, കണ്ണൂര്‍ 16, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), വടശേരിക്കര (6), അടൂര്‍ മുന്‍സിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 497 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ഒറ്റനോട്ടത്തിൽ ചുവടെ

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!