ടിഎന്‍ജി പുരസ്കാരം എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്ക്

Published : Jan 23, 2020, 12:35 PM ISTUpdated : Jan 23, 2020, 01:00 PM IST

പൊതു വിദ്യാലയങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് മലയാളിക്ക് ഉദാഹരണ സഹിതം കാണിച്ചു തരികയാണ് കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍. പൊതുവിദ്യാലയങ്ങളില്‍ മക്കളെ പറഞ്ഞയക്കാന്‍ മടിച്ചിരുന്നൊരു തലമുറ കേരളത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് സ്വകാര്യ വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍, പല സര്‍ക്കാര്‍ സ്കൂളുകളും കേരളത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണിയേ നേരിട്ടു. ഈ സര്‍ക്കാറിന്‍റെ ആദ്യകാലത്ത് കോഴിക്കോട് നിന്ന് തന്നെ ഇത്തരം അടച്ച് പൂട്ടല്‍ ഭീഷണി നേരിട്ട സ്കൂളുകളെക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ ഇന്ന് അടിസ്ഥാന സൗകര്യത്തിന്‍റെ കാര്യത്തിലായാലും പാഠ്യ,പാഠ്യേതര വിഷയത്തിലും  കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകളില്‍ ഒന്ന് കോഴിക്കോട് നിന്നായിരിക്കുമെന്ന് നിസംശയം പറയാം. അതിന് പുറകില്‍ ഒരു പൊതു സേവകന്‍റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയുണ്ട്.    .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
19
ടിഎന്‍ജി പുരസ്കാരം എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്ക്
കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ നാലാമത് ടിഎന്‍ജി പുരസ്കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന് സമ്മാനിക്കുന്നത്.

29
കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസന മാതൃകകളാണ് നാലാമത് ടിഎന്‍ജി പുരസ്കാരത്തിനായി പരിഗണിച്ചത്.

39
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും പുരോഗമിക്കുന്നതുമായ പൊതുവിദ്യാലയങ്ങളാണ് എ പ്രദീപ് കുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

49
ടി എൻ ഗോപകുമാറിന്‍റെ ചരമവാര്‍ഷിക ദിനമായ ജനുവരി 30-ന് കോഴിക്കോട്ട് വച്ച് അവാര്‍ഡ് വിതരണം ചെയ്യും. 2 ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്കാരം.

59
ജനുവരി 30 വൈകീട്ട് 5.30 -ന് കോഴിക്കോട് കാരപ്പറമ്പ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന പുരസ്കാര വിതരണച്ചടങ്ങ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

69
മലയാളത്തിന്‍റെ അഭിമാനമായ എം.ടി വാസുദേവന്‍നായര്‍ പുരസ്കാരം സമ്മാനിക്കും.

79
അന്തരിച്ച എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ ഗോപകുമാറിന്‍റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.

89
2017-ല്‍ ഡോ രാജഗോപാലും 2018-ല്‍ എം എം ചാക്കോയും 2019-ല്‍ നിപ രോഗബാധ തടയുന്നതിനായി നിസ്വാർത്ഥം ജോലി ചെയ്ത നഴ്സ് ലിനിയുമാണ് ( മരണാനന്തര ബഹുമതി) ഇതിന് മുമ്പ് ടിഎന്‍ജി പുരസ്കാരത്തിന് അര്‍ഹരായവര്‍. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

99
Govt Higher secondary school karaparambu Kozhikode.

click me!

Recommended Stories