കാറ്റ്, കടല്‍ക്ഷോഭം, വെള്ളക്കെട്ടുകള്‍, മഴയില്‍ കുതിര്‍ന്ന കേരളം ചിത്രങ്ങളിലൂടെ

First Published Sep 20, 2020, 3:00 PM IST

സംസ്ഥാനത്ത് അതിശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും. . എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
undefined
അടുത്ത രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വടക്കന്‍ കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി.
undefined
കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് 73.4 മില്ലീമീറ്റര്‍ മഴയാണ്. ഇത് ഈ സീസണിലെ ഏറ്റവും മികച്ച നാലാമത്തെ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്.
undefined
ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് വളയനാട് കൃഷ്ണവിലാസത്തില്‍ ഉണ്ണികൃഷ്ണന്റെ വീട് കനത്ത മഴയില്‍ തകര്‍ന്നു.
undefined
കോഴിക്കോട് വെളളയില്‍ തീരത്ത് മല്‍സ്യബന്ധനബോട്ടിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞു. തകര്‍ന്ന ബോട്ട് ഏതെന്ന് കണ്ടെത്താനായുളള അന്വേഷണം നടത്തി വരുന്നു. മലപ്പുറം താനൂരിലും ഒരു മല്‍സ്യബന്ധനബോട്ട് തകര്‍ന്നു.
undefined
ആലുവ എടത്തലയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞു വീണു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു.
undefined
നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ 5 രാ വീതം ഉയര്‍ത്തി. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. ഭവാനിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അട്ടപ്പാടി ഉള്‍ വനത്തില്‍ അകപ്പെട്ട തണ്ടര്‍ബോള്‍ട്ട് സംഘം സുരക്ഷിതരായി തിരിച്ചെത്തി.
undefined
മലപ്പുറത്ത് മഴ തുടരുന്നു. നാശനഷ്ടങ്ങളൊന്നുമില്ല മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. കാസര്‍കോട് രാത്രി മുഴുവന്‍ പെയ്ത മഴ ഇപ്പോഴും തുടരുന്നു.
undefined
മലപ്പുറത്ത് താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
undefined
മാനന്തവാടി വിന്‍സെന്റ് ഗിരി, പാട്ടവയല്‍ മുള്ളത്ത് പാടത്ത് പോക്കറിന്റെ വീട് മഴയില്‍ തകര്‍ന്നു. തിരുവനന്തപുരത്ത് ഇടവിട്ട് മഴപെയ്യുണ്ടെങ്കിലും എവിടെയും നാശനഷ്ടങ്ങളില്ല.
undefined
നാളെ രാത്രി വരെ കേരള തീരങ്ങളില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്.
undefined
പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
undefined
click me!