1986ൽ സിൽവാനോ ഡൊറിഗാട്ടിയും ഭാര്യ തിസിയാനയുമാണ് നവ്യയെ വയനാട്ടിൽ നിന്നും ദത്തെടുക്കുന്നത്. ഇറ്റലിയിലെ തൻ്റെ മാതാപിതാക്കളെ പോലെ നിറമില്ലാത്തതെന്താണെന്ന ചോദ്യമാണ് നവ്യയെ കേരളത്തിലെ പെറ്റമ്മയെ കണ്ടെത്തുക എന്ന ദൗത്യത്തിലെത്തിക്കുന്നത്. അമ്മയെ കണ്ടെത്താനായി 11 വർഷം മുമ്പ് നവ്യ നേരിട്ട് കോഴിക്കോട്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം കണ്ടെത്തിയത് പെറ്റമ്മയല്ലെന്ന് അറിഞ്ഞതോടെ കുറച്ച് നിരാശയിലായിരുന്നു. എന്നാൽ പെറ്റമ്മയെ കണ്ടെത്തുക എന്ന ദൗത്യത്തിൽ നിന്നും പിൻമാറാൻ ഒരുക്കമായിരുന്നില്ല.
കഴിഞ്ഞ മാർച്ചിൽ അന്വേഷണം പുനരാരംഭിച്ചെങ്കിലും ലോക്ഡൗണും കൊവിഡും തടസമാക്കിയിരിക്കുകയാണ്. സോഫിയ എന്ന തൻ്റെ പെറ്റമ്മ കേരളത്തിൽ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്നാണ് നവ്യയുടെ ഉറച്ച വിശ്വാസം. എന്നെങ്കിലും അമ്മയെ കണ്ടെത്താനുകുമെന്നാണ് നവ്യ ഇറ്റലിയിൽ നിന്നും ഇപ്പോഴും സ്വപ്നം കാണുന്നത്.