329 കിലോമീറ്റര്‍, കരിങ്കൊടിയും ചീമുട്ടയേറും; ജലീലിന്‍റെ യാത്രയും പ്രതിഷേധവും: ചിത്രങ്ങളിലൂടെ

Web Desk   | Asianet News
Published : Sep 13, 2020, 09:58 PM ISTUpdated : Sep 13, 2020, 10:52 PM IST

മലപ്പുറം വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെടി ജലീലിന് വഴിനീളെ നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയും ചീമുട്ടയെറിയുകയും ചെയ്തു. വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെയുള്ള 329 കിലോമീറ്റര്‍ ദൂരവും ജലീലിന് ഈ പ്രതിഷേധം നേരിടേണ്ടിവന്നു

PREV
128
329 കിലോമീറ്റര്‍, കരിങ്കൊടിയും ചീമുട്ടയേറും; ജലീലിന്‍റെ യാത്രയും പ്രതിഷേധവും: ചിത്രങ്ങളിലൂടെ

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം

228

മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉടൻ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി

328

വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെ പ്രതിഷേധം

വളാഞ്ചേരി മുതല്‍ തലസ്ഥാനം വരെ പ്രതിഷേധം

428

മന്ത്രി വഴിയിൽ കുറ്റിപ്പുറം കമ്യൂണിറ്റി സ്കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു

528

പാലിയേക്കരയിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

628

മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്

728

പെരുമ്പിലാവിൽ വച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

828

റോഡ് നീളെ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു

928

പ്രതിഷേധക്കാരെ പലയിടത്തും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

1028

തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി

1128

പാലിയേക്കരയിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

പാലിയേക്കരയിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

1228

പ്രതിഷേധക്കാർ മന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു

1328

മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു

1428

രണ്ടു പേർക്ക് പരിക്കേറ്റു

രണ്ടു പേർക്ക് പരിക്കേറ്റു

1528

യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്‍റെ കയ്യൊടിഞ്ഞു

1628

ആലപ്പുഴയിൽ വച്ചായിരുന്നു ആദ്യ ചീമുട്ടയേറ് കിട്ടിയത്

1728

ആലപ്പുഴയിൽ വച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനം തടഞ്ഞ് ചീമുട്ടയെറിഞ്ഞു

1828

കരിങ്കൊടി വിശീയ പ്രതിഷേധക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

1928

ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു

2028

ഹരിപ്പാട് കവല ജങ്ഷനിൽ വച്ചും മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞു

2128

ഹരിപ്പാടും മന്ത്രിക്ക് നേരെ മുട്ടയെറിഞ്ഞു

2228

കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി വീശി

2328

രാത്രിയിലും പ്രതിഷേധം തുട‍ർന്നു

രാത്രിയിലും പ്രതിഷേധം തുട‍ർന്നു

2428

പ്രതിഷേധം വകവയ്ക്കാതെയായിരുന്നു മന്ത്രിയുടെ യാത്ര

2528

ഒടുവിൽ ഒമ്പതരയോടെ മന്ത്രി തലസ്ഥാനത്തെത്തി

2628

തലസ്ഥാനത്ത് മന്ത്രിയെത്തിയെങ്കിലും പ്രതിഷേധങ്ങളുടെ ചൂട് കുറഞ്ഞില്ല

2728

പ്രതിഷേധക്കാ‍ർ തലസ്ഥാനത്ത് പൊലീസുമായി ഏറ്റുമുട്ടി

2828

പൊലീസ് ലാത്തിവീശിയതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥയായി

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories