അണ്‍ലോക്ക് 5.0: കേന്ദ്ര ഇളവുകളിൽ തീരുമാനമെന്ത്? കേരളത്തിലെ സ്കൂളുകള്‍ എപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി

First Published Oct 6, 2020, 6:53 PM IST

കൊവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാനായി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിൽ രാജ്യത്തെ അണ്‍ലോക്ക് 5.0 യുമായി ബന്ധപ്പെട്ടുള്ള ഇളവുകളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകൾ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെ ആഗ്രഹം. പൂർണതോതിലുള്ള അടച്ചിടൽ സര്‍ക്കാർ ആഗ്രഹിക്കുന്നില്ല. കുറേക്കൂടി പ്രവര്‍ത്തനങ്ങള്‍ തുറന്ന് വരണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച് പോകണമെന്നത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് തന്നെ അണ്‍ലോക്ക് 5.0 ലെ ഇളവുകള്‍ നിലവിലെ സാഹചര്യത്തിൽ പൂര്‍ണതോതിൽ അനുവദിക്കാനാകില്ല. സ്കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. സ്കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തിൽ സംശയമുണ്ട്. കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!