'ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല'; അന്വേഷണ റിപ്പോര്‍ട്ടുമായി കേരളാ കോണ്‍ഗ്രസ്

First Published Oct 18, 2020, 3:05 PM IST

ഇനി ഇടതിനൊപ്പമെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നിലപാട് പ്രഖ്യാപിച്ചിട്ട് അധിക ദിവസമായിട്ടില്ല. 38 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസിന്‍റെ എല്‍ഡിഎഫിലേക്കുള്ള വരവ് രാഷ്ട്രീയം കേരളം ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്.

ബാര്‍ക്കോഴ കേസില്‍ കെ എം മാണിയെന്ന രാഷ്ട്രീയ ചാണക്യനെ മുള്‍മുനയില്‍ നിര്‍ത്തിയ എല്‍ഡിഎഫിനൊപ്പം മകന്‍ പോകുന്നതിനെ യുഡിഎഫ് കേന്ദ്രങ്ങള്‍ വിമര്‍ശിക്കുന്നു. മറുപക്ഷത്ത് ജോസ് കെ മാണിയുടെ വരവോട് മധ്യകേരളം ചുവപ്പിക്കാമെന്നുള്ള പ്രതീക്ഷയില്‍ ഇടതുപക്ഷം തന്ത്രങ്ങള്‍ മെനയുന്നു. ഇതിനിടയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ് ബാര്‍ക്കോഴ കേസില്‍ കേരള കോണ്‍ഗ്രസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. യു‍ഡിഎഫില്‍ നിന്നുള്ള പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് ഈ അന്വേഷണ റിപ്പോര്‍ട്ട് പറയുമെന്ന് ജോസ് വിഭാഗം പറയുന്നു.
 

മുൻ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നാണ് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
undefined
കെ എം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോർജ്ജും ഗൂഢാലോചന നടത്തിയെന്നുംകേരളാ കോൺഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്
undefined
ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും കേരളാ കോൺഗ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
undefined
ബാര്‍കോഴക്കേസിൽ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തൽ എന്താണെന്ന് പറയാൻ കേരളാ കോൺഗ്രസ് തയ്യാറായിരുന്നില്ല.
undefined
കെ എം മാണി അടക്കം കേരളാ കോൺഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നുമില്ല
undefined
യുഡിഎഫ് വിട്ട് ജോസ് കെ മാണിയും സംഘവും ഇടത് സഹകരണം ഉറപ്പാക്കിയ ശേഷവും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറുകയായിരുന്നു.
undefined
കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം ആണ് കോഴക്കേസിന് പിന്നിലെന്ന് പറയുന്നത് അല്ലാതെ ആരുടെയെങ്കിലും പേരെടുത്ത് പറയാൻ കഴിഞ്ഞ ദിവസങ്ങളിലും ജോസ് കെ മാണി തയ്യാറായിരുന്നില്ല.
undefined
കെഎം മാണിക്കെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണി നേതാക്കൾ നടത്തിയിരുന്ന പ്രതിഷേധ പ്രസ്താവനകളെല്ലാം ജോസ് കെ മാണിയുടെ ഇടത് സഹകരണത്തിനൊപ്പം വീണ്ടും വാര്‍ത്തയിൽ നിറയുന്നതിനിടെയാണ് റിപ്പോര്‍ട്ട് തന്നെ പുറത്ത് വിട്ട് കേരളാ കോൺഗ്രസ് രംഗത്തെത്തുന്നത്.
undefined
സിഎഫ് തോമസ് അധ്യക്ഷനായ സമിതിയെ പാർട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചെങ്കിലും റിപ്പോർട്ട് നൽകിയിരുന്നില്ല.
undefined
തുടർന്നാണ് സ്വകാര്യ ഏജൻസിയെ കെഎം മാണി അന്വേഷണം ഏൽപ്പിക്കുന്നത്. ഇതാണിപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ കേരളാ കോൺഗ്രസ് അവതരിപ്പിക്കുന്നതും.
undefined
നേരത്തെ മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ജോസ് കെ മാണിയുടെ പ്രതികരണം.
undefined
കോൺഗ്രസിലെ ചിലര്‍ കേരളാ കോൺഗ്രസിനെ ശത്രുവായി കാണുന്നു . കേരളാ കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. പിന്നിൽ നിന്ന് കുത്തി. ഇതാരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നാണ് അന്ന് ജോസ് കെ മാണി പറഞ്ഞത്.
undefined
ഉമ്മൻചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല, ആരേയും ഉന്നമിട്ടല്ല തന്‍റെ രാഷ്ട്രീയമെന്നും അന്ന് ജോസ് കെ മാണി പറഞ്ഞു.
undefined
പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായി.ചിഹ്നം നഷ്ടപ്പെട്ടപ്പോൾ പോലും ഇടപെടാൻ യുഡിഎഫ് നേതൃത്വം തയ്യാറായിരുന്നില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു .
undefined
click me!