പുതിയ രോഗികള്‍ കുറയുന്നു, രോഗമുക്തര്‍ കൂടുന്നു; പ്രധാന വിവരങ്ങള്‍ അറിയാം

First Published Nov 12, 2020, 7:24 PM IST

കൊവിഡ് പ്രതിരോധ പ്രവ‍ർത്തക‍ർക്കും സ‍ർക്കാരിനും ആശ്വാസമേകുന്നതാണ് സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 5537 പേ‍ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കാസ‍ർകോട്, വയനാട് ദിവസങ്ങളിൽ കൊവിഡ് വ്യാപനം ​ഗണ്യമായി കുറഞ്ഞുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രത്യേകത. 

സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെ എത്തിയിട്ടുണ്ട്.
undefined
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 5537 പേ‍ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
undefined
കാസ‍ർകോട്, വയനാട് ദിവസങ്ങളിൽ കൊവിഡ് വ്യാപനം ​ഗണ്യമായി കുറഞ്ഞുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രത്യേകത.
undefined
അതേസമയം കൊവിഡ് മരണങ്ങൾക്ക് നിലവിൽ കുറവില്ല. എന്നാൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വരും ദിവസങ്ങളിലുംതുട‍ർന്നാൽ മരണനിരക്കിലും കുറവുണ്ടാവും എന്നാണ് സ‍ർക്കാരിന്‍റെ പ്രതീക്ഷ.
undefined
കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ ഇന്നും ഹോട്ട് സ്പോട്ടുകളുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഇന്ന് പുതിയ നാല് സ്ഥലങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയപ്പോൾ പത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി.
undefined
ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 616 ആയി കുറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ എന്ന പോലെ പുതിയ കൊവിഡ് കേസുകളേക്കാൾ കൂടുതലാണ് പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം.
undefined
നിലവിൽ 77813 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഒരു ഘട്ടത്തിൽ 95000 വരെ ഉയ‍ർന്ന രോ​ഗികളുടെ എണ്ണമാണ് ഈ രീതിയിൽ ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.
undefined
സംസ്ഥാനത്ത് ഇതുവരെ നാലേ കാൽ ലക്ഷം പേരാണ് കൊവിഡ് രോ​ഗമുക്തി നേടിയിരിക്കുന്നത്.
undefined
നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
undefined
ആകെ മരണം 1796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
undefined
4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
undefined
undefined
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,28,529 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
undefined
undefined
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,583 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,773 പേര്‍ വീട്ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
undefined
undefined
undefined
click me!