ജൂണ്‍ ഒന്ന് ; കേരളത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു, ഒപ്പം ആശങ്കകളും

First Published Jun 1, 2021, 3:14 PM IST

ജൂണ്‍ ഒന്നിന് സ്കൂള്‍ തുറന്ന ദിവസം തന്നെ മഴയത്ത് കുട ചൂടി സ്കൂളിലേക്ക് പോകുന്ന കുട്ടിക്കൂട്ടങ്ങളുടെ കാഴ്ച പതിറ്റാണ്ടുകളായി മലയാളിയുടെ ജീവിതത്തന്‍റെ ഭാഗമായിരുന്നു. എന്നാല്‍, കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ ലോക ജീവിതക്രമം തന്നെ തകിടം മറിഞ്ഞപ്പോള്‍ മലയാളിയുടെ ആ ഗൃഹാതുരതയ്ക്കും ഭംഗം വന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കുട്ടികള്‍ വീടുകളിലിരുന്ന് പാഠം പഠിക്കും. ക്ലാസ് മുറികള്‍ മൊബൈലിന്‍റെ കാഴ്ചവട്ടത്തിലേക്ക് മാറിയപ്പോള്‍ തുടങ്ങിയ ആശങ്കയായിരുന്നു, എത്ര പേര്‍ക്ക് പഠനം സാധ്യമാകുമെന്നത്. ആശങ്കകളെല്ലാം ആശങ്കകളായി തന്നെ നില്‍ക്കുമ്പോള്‍, ജൂണ്‍ ഒന്ന് വരികയും കേരളത്തില്‍ വീണ്ടും സ്കൂള്‍ തുറക്കുകയും ചെയ്തു. ചിത്രങ്ങള്‍  ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ എസ് കെ പ്രസാദ്. , അരുണ്‍ കടയ്ക്കല്‍,

പുതുഅധ്യയന വര്‍ഷത്തെ പ്രവേശനോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്‌കൂളിൽ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെച്ചു. ഇത്തവണ അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഓൺലൈൻ ക്ലാസ് സൌകര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
undefined
മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ ഡിജിറ്റൽ മാധ്യമത്തിലൂടെ കൂട്ടുകൾക്ക് വിദ്യാഭ്യാസം നൽകി. ഇക്കുറിയും ഉത്തരവാദിത്വ ബോധത്തോടെ ക്ലാസുകൾ നൽകും.
undefined
കഴിഞ്ഞ അധ്യയന വർഷം ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം ബഹുജന പിന്തുണയോടെ അതിജീവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികൾക്ക് ഇത് എത്തിക്കാനായി.
undefined
കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയത്. ഇത്തവണ ഒരു പടി കൂടി കടന്ന് സ്വന്തം അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സര്‍ക്കാര്‍ സൌകര്യമരുക്കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവൻ ഇങ്ങനെയാണെന്ന് അവർക്ക് പറഞ്ഞു കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
undefined
വീണ്ടും സ്കൂളുകളിലേക്ക് കുട്ടികളെത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെ കുട്ടികളെ ക്ലാസുകളിൽ നേരിട്ട് എത്തിക്കാൻ കഴിയും എന്നത് സർക്കാർ പഠിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌പെഷൽ സ്‌കൂൾ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
undefined
സംസ്ഥാനത്ത് സ്കൂളുകൾ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ മുന്നിലുള്ളത് രൂക്ഷമായ അധ്യാപക ക്ഷാമമെന്ന് റിപ്പോര്‍ട്ട്. എൽപി, യുപി വിഭാഗത്തിൽ നൂറിലധികം സ്കൂളുകളിൽ അധ്യാപകരേയില്ല.
undefined
വിരമിക്കുന്നവരുടെ എണ്ണം കൂടി ചേർത്താൽ പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകളുടെ എണ്ണം 1,600 കവിയുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്താകെ ആറായിരത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് കാട്ടി ഉദ്യോഗാർത്ഥികളും നിയമപോരാട്ടത്തിലാണ്.
undefined
മൊത്തം അധ്യാപക ഒഴിവുകൾ 6,000 നും മുകളിലാണെന്ന് അനൗദ്യോഗിക കണക്കുകൾ. കഴിഞ്ഞ ദിവസത്തെ റിട്ടയർമെന്‍റ് കൂടി ചേർന്നാൽ ഇത് കൂടും. ഹയർസെക്കണ്ടറി വിഭാഗത്തിൽ ആകെ 1,236 ഒഴിവുകളിൽ 320 പേർക്ക് നിയമന ഉത്തരവ് കിട്ടി.
undefined
152 പേർ അഡ്വൈസ് മെമ്മോ ലഭിച്ചവരാണ്. ഒരു വർഷം മുമ്പ് നിയമന ഉത്തരവ് കിട്ടിയിട്ടും സ്കൂളുകൾ തുറക്കാത്തതിനാൽ ജോലിക്ക് കയറാനാകാത്തവരാണ് കൂടുതൽ പേരും. ഭാഗികമായെങ്കിലും ജൂലൈ മുതൽ ക്ലാസുകൾ ഓൺലൈനായും തുടങ്ങുകയാണ്.
undefined
അപ്പോഴേക്കും പ്രതിസന്ധി പരിഹരിക്കാനാകുമോയെന്ന് ഉറപ്പില്ലെന്നതാണ് അവസ്ഥ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നിയമനക്കാര്യത്തില്‍ സര്‍ക്കാറിനെ ഏറെ വലയ്ക്കുന്നു.
undefined
അതിനിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് അധ്യാപക നിയമനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറന്ന് ആറാം പ്രവർത്തി ദിവസമാണ് തസ്തിക നിർണ്ണയം നടത്താറുള്ളതെന്നും കൊവിഡ് സാഹചര്യത്തിൽ തസ്തിക നിർണ്ണയം നടത്താനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപക ക്ഷാമം പരിഹരിക്കാന്‍ സർക്കാർഎയ്ഡഡ് മേഖലയിൽ 2,513 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
undefined
സംസ്ഥാനത്തെ ഡിജിറ്റൽ ക്ലാസുകളിൽ ആശങ്ക വേണ്ടെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് പറഞ്ഞു. റീ ടെലിക്കാസ്റ്റുകൾക്ക് ശേഷമായിരിക്കും പുതിയ ക്ലാസുകളുണ്ടാകുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറഞ്ഞു.
undefined
അടുത്ത ഘട്ടം ഓൺലൈൻ സംവാദങ്ങൾ നടത്തും. എല്ലാ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിന് വേണ്ടിയുള്ള സൌകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
undefined
എല്ലാവർക്കും സൌകര്യം ഉറപ്പാക്കി സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വെല്ലുവിളിക്കിടെ കേരളം വീണ്ടും ഡിജിറ്റൽ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. മൂന്ന് ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തുന്നത്.'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!