വൈക്കത്ത് മുങ്ങിയ വള്ളത്തിലുണ്ടായിരുന്നത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ; 5 പേരെ രക്ഷിച്ച് സുമേഷ് മുങ്ങിത്താഴ്‌ന്നു

Published : Jul 28, 2025, 05:38 PM ISTUpdated : Jul 28, 2025, 05:50 PM IST

വൈക്കം കാട്ടിക്കുന്നതിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അപകടത്തിനിടെ അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് സുമേഷിനെ കാണാതായി.

PREV
16
വള്ളം മറിഞ്ഞ് അപകടം

വൈക്കം കാട്ടിക്കുന്നതിൽ വള്ളം മറിഞ്ഞ് അപകടത്തിൽപെട്ടവരെ ഉടനടി ആശുപത്രികളിലേക്ക് മാറ്റാൻ നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിച്ചു. അപകടത്തിൽപെട്ട 23 പേരിൽ 22 പേരെയും രക്ഷിച്ച് കരയ്ക്ക് കയറ്റി. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.

26
കരയിൽ നിന്ന് ഏറെ ദൂരെയല്ലാതെ അപകടം

പാണാവള്ളിയിൽ കരയിൽ നിന്ന് അധികം ദൂരെയെത്തും മുൻപ് തന്നെ വള്ളം മറിഞ്ഞു. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്ന അരൂർ പാണാവള്ളി സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഈ സമയത്ത് പുഴയിൽ ഒഴുക്ക് അതിശക്തമായിരുന്നു.

36
കേരള ജലഗതാഗത ബോട്ടും തിരച്ചിലിന്

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടും തിരച്ചിലിനായി ഉപയോഗിച്ചു. വിവിധ ബോട്ടുകളിലായ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ സുമേഷിനെ ഇതുവരെ കണ്ടെത്താനായില്ല. ആലപ്പുഴ - കോട്ടയം കളക്ടർമാർ ആലോചിച്ച ശേഷം വേണ്ടി വന്നാൽ നേവിയെ സഹായത്തിനായി വിളിക്കും.

46
നാട്ടുകാരും തിരച്ചിലിൽ

വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം നടന്ന സ്ഥലത്ത് നാട്ടുകാരും ഊർജ്ജിതമായി തിരച്ചിലിനിറങ്ങി. അപകടം നടന്നപ്പോൾ അധികം വൈകാതെ തന്നെ സ്ഥലത്തേക്ക് പൊലീസിനും എത്താനായി. കരയിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് അപകടം നടന്നത്. വള്ളത്തിലുണ്ടായിരുന്ന 23 പേരെയും രക്ഷിക്കാനായത് ഈ അടിയന്തിര ഇടപെടലിലൂടെയാണ്. 

56
പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത്

അപകടം നടന്ന വിവരമറിഞ്ഞയുടൻ പൊലീസും ഫയർ ഫോഴ്സും അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. വേണ്ടി വന്നാൽ കൊച്ചിയിൽ നിന്നുള്ള നാവിക സേനയുടെ സഹായം തേടാൻ തീരുമാനിച്ചിട്ടുണ്ട്. പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ സുമേഷിനെ കണ്ടെത്താനായി വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്.

66
പാണാവള്ളി സ്വദേശി സുമേഷിനെ കാണാതായി

23 പേരുണ്ടായിരുന്ന വള്ളം മറിഞ്ഞപ്പോൾ ഉടനടി രക്ഷാപ്രവർത്തനം നടത്തിയത് സുമേഷായിരുന്നു. അഞ്ച് പേരെ രക്ഷിച്ച ശേഷം കുഴഞ്ഞുപോയ സുമേഷിന് കരയിലേക്ക് നീന്താനായില്ല. ഈ സമയത്ത് ഇദ്ദേഹം രക്ഷയ്ക്കായി പിടിച്ചുനിന്ന പലക ഒഴുകിപ്പോയതും തിരിച്ചടിയായി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ഇദ്ദേഹത്തെ ഏറെ നേരമായി തിരയുന്നുണ്ടെങ്കിലും ഇഉനിയും കണ്ടെത്താനായില്ല.

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Photos on
click me!

Recommended Stories