കേരളത്തില്‍ എന്തുകൊണ്ട് മൂന്ന് മുന്നണികളും ന്യൂനപക്ഷങ്ങള്‍ക്ക് പിന്നാലെ; ഇതാ ആ കണക്ക്

Published : Apr 23, 2024, 06:02 PM ISTUpdated : Apr 23, 2024, 06:12 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും നടത്തുന്നത്. അതിന് വ്യക്തമായ കാരണമുണ്ട്. സംസ്ഥാന ജനസംഖ്യയില്‍ 26.56 ശതമാനം പേര്‍ മുസ്ലീകളും 18.38 ശതമാനം ആളുകള്‍ ക്രിസ്ത്യാനികളുമാണ്. 

PREV
16
കേരളത്തില്‍ എന്തുകൊണ്ട് മൂന്ന് മുന്നണികളും ന്യൂനപക്ഷങ്ങള്‍ക്ക് പിന്നാലെ; ഇതാ ആ കണക്ക്

2011ലെ സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 44.9 ശതമാനം മുസ്ലീം+ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. 2024ലേക്ക് എത്തുമ്പോള്‍ ഈ കണക്കില്‍ ഉയര്‍ച്ചയുണ്ടാവും എന്നാണ് നിഗമനങ്ങള്‍.

26

ഇതില്‍ മലപ്പുറം (72.2), എറണാകുളം (53.7), ഇടുക്കി (50.8), വയനാട് (50.0) എന്നീ നാല് ജില്ലകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ചേരുമ്പോള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമാകുന്നു. 

36

കോട്ടയം (49.9), കാസര്‍കോട് (43.9), കോഴിക്കോട് (43.5), പത്തനംതിട്ട (42.7), തൃശൂര്‍ (41.3) എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ കരുത്തും മുന്നണികള്‍ക്ക് പ്രധാനം. 

46

കണ്ണൂര്‍ (39.8), കൊല്ലം (35.3), പാലക്കാട് (33.0), തിരുവനന്തപുരം (32.8), ആലപ്പുഴ (31.0) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ കണക്ക്. 

56

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും തൃശൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലും ക്രിസ്ത്യന്‍ വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍.  

66

മലപ്പുറം, വയനാട്, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ മുസ്ലീം വിഭാഗങ്ങളുമാണ് ന്യൂനപക്ഷ ജനസംഖ്യയില്‍ കൂടുതലായുള്ളത്. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories