അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർത്ഥമുള്ള മാസ്റ്റർ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
അമ്പലപ്പുഴ: മാസ്റ്റർ ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്. അധ്യാപകനും മുസ്‍ലിം ലീഗ് നേതാവും കാൽ നൂറ്റാണ്ടു കാലം അമ്പലപ്പുഴ യു ഡി എഫ് കൺവീനറുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ ആദ്യ വാരം സമർപ്പിക്കും. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
മുൻ എം പി ടി.ജെ ആഞ്ചലോസ്, ഡോ. മുഹമ്മദ് കുഞ്ഞ്, എൻ ബാലഗോപാൽ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ. പ്രൊഫ. കോന്നി ഗോപകുമാർ, ഡോ. മധു ഓമല്ലൂർ, സി രാധാകൃഷ്ണൻ അമ്പലപ്പുഴ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി നസീർ സലാം അറിയിച്ചു.


