അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !

Published : Jul 08, 2019, 11:15 AM IST

പാലരിവട്ടം പാലത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പാലറ്റ് മീഡിയ എന്ന പേജിലാണ്. വിവാഹങ്ങള്‍ക്ക് മുന്‍പ് നടത്താറുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് മോഡലില്‍ 'സേവ് ദ ബ്രിഡ്ജ്' എന്ന പേരില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 42 കോടി രൂപ ചെലവിട്ട് 100 വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലരിവട്ടം പാലം 2 വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. ഇതിന്‍റെ അറ്റകുറ്റപ്പണിക്ക് തന്നെ 18 കോടി വേണ്ടിവരും എന്നാണ് കണക്ക്. സച്ചിന്‍ ദേവിക എന്നിവരാണ് തങ്ങളുടെ വിവാഹത്തിന്‍റെ മുന്നോടിയായി  'സേവ് ദ ബ്രിഡ്ജ്' എന്ന ഫോട്ടോഷൂട്ടിന് തയ്യാറായത്. അഴിമതി വ്യവസ്ഥയ്ക്കും, പാലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ക്കും ഇത് സമര്‍പ്പിക്കുന്നതായി ഇവര്‍ പറയുന്നു.  ചിത്രങ്ങള്‍ ഇതിനകം ഒണ്‍ലൈനില്‍ വൈറലായി കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം. ചിത്രങ്ങള്‍ എടുത്തത് - Rahul V Raju

PREV
16
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !
26
ആഹാ... എപ്പോ ??
ആഹാ... എപ്പോ ??
36
ഇതൊക്കെ... എന്ത് ?... സോറി.. എന്തിന് !!
ഇതൊക്കെ... എന്ത് ?... സോറി.. എന്തിന് !!
46
പാലത്തിന്റെ അടിയിലൂടെ...!
പാലത്തിന്റെ അടിയിലൂടെ...!
56
പണി പാളി' ന്നാ തോന്നുന്നെ !
പണി പാളി' ന്നാ തോന്നുന്നെ !
66
പടച്ചോനെ.... കാത്തോളി....!!
പടച്ചോനെ.... കാത്തോളി....!!
click me!

Recommended Stories