പൊലീസ് വാഹനം ഇനി ഇവരുടെ കൈകളില്‍ ഭദ്രം; 99 ഡ്രൈവർ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് നടന്നു

First Published Jul 2, 2022, 1:20 PM IST

രിശീലനം പൂർത്തിയാക്കിയ 99 ഡ്രൈവർ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8.30 ന് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. മികച്ച കേഡറ്റുകള്‍ക്ക് പ്രത്യേക പുരസ്കാരം അദ്ദേഹം സമ്മാനിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ബറ്റാലിയൻ എ.ഡി.ജി.പി കെ.പത്മകുമാർ, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങള്‍ സജയന്‍. 

സ്പെഷ്യൽ ആംഡ് പോലീസ്, മലബാർ സ്പെഷ്യൽ പോലീസ് എന്നീ ബറ്റാലിയനുകളിൽ പരിശീലനം നേടിയവരാണ് ഇന്ന് സേനയുടെ ഭാഗമായത്.  

പതിനൊന്ന് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളാണ് ഇന്നത്തെ പാസിങ്ങ് ഔട്ട് പരേഡോടെ പൊലീസ് സേനയുടെ ഭാഗമായത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ നിന്നുളള ഉദ്യോഗാർത്ഥികളാണ് ആറ് മാസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയത്. 

അടിസ്ഥാന പൊലീസ് പരിശീലനത്തിന് പുറമെ പുതു തലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടി, എസ്കോർട്ട് ഡ്യൂട്ടി എന്നിവ സംബന്ധിച്ച പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു. 
 

click me!