കണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്‍റെയും കല്യാണിയുടെയും 14 മക്കളിൽ ഏറ്റവും ഇളയവനാണ് കെ വിജയൻ. 1944 മെയ് 24 -ന് ജനനം. സഹോദരങ്ങളിൽ 11 പേരും ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. അവശേഷിച്ചത് വിജയനും ജേഷ്ഠന്മാരായ നാണുവും കുമാരനും. കൊടിയ ദാരിദ്യത്തിലായിരുന്നു ബാല്യകാലം. തലശ്ശേരി ബ്രണ്ണൻ കോളജില്‍ നിന്ന് ബി എ സാമ്പത്തിക ശാസ്ത്രം പഠിച്ചിറങ്ങി. പിന്നീടങ്ങോട്ട് ചരിത്രം അദ്ദേഹത്തെ പിണറായി വിജയൻ എന്ന് രേഖപ്പെടുത്തി. 23-ാം വയസ്സിൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക്. 26-ാം വയസ്സിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക്. അടിയന്തരാവസ്ഥ കാലത്ത് പതിനെട്ട് മാസത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന്‍. 1996 മുതല്‍ 1998 വരെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി - സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ചടയന്‍ ഗോവിന്ദന്‍റെ മരണത്തെ തുടര്‍ന്ന് 1998 ല്‍ സിപിഐ(എം) കേരള സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്. തുടര്‍ന്ന് 2015 വരെ ഏറ്റവും കൂടുതല്‍ക്കാലം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി ഇരുന്നു. തുടര്‍ന്ന് 2016 ല്‍ കേരളത്തിന്‍റെ 12- മത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രളയവും മഹാമാരിയും വന്നുപോയിട്ടും കേരളത്തിന്‍റെ 13 -മത് മുഖ്യമന്ത്രിയായി, അതും ചരിത്രത്തിലാദ്യമായി കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ തുടര്‍ഭരണം നേടുന്ന ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം 2021 മെയ് 20 വീണ്ടും അധികാരം ഏറ്റെടുത്തു. കാണാം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്നുള്ള ചില ചിത്രങ്ങള്‍..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam