തകര്‍ന്ന് വീണ സ്വപ്നങ്ങള്‍ ; കരിപ്പൂര്‍ വിമാനാപകട ചിത്രങ്ങള്‍

Published : Aug 08, 2020, 10:27 AM ISTUpdated : Aug 09, 2020, 09:12 AM IST

ഇന്നലെ ( 8.8.20 ) അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന് ദുഃഖവെള്ളിയായിരുന്നു. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കേരളത്തില്‍ മഴക്കാലം ആരംഭിച്ചതും. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന്‍റെ കിഴക്കന്‍ ജില്ലകളില്‍ മഴ തുടരുകയായിരുന്നു. ഇന്നലെ വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടി നിരവധി പേര്‍ മരിക്കുകയും പ്രളയജലത്തില്‍ നിരവധി വീടുകള്‍ മുങ്ങുകയും ചെയ്ത പകലിന് ശേഷം രാത്രി 8 മണിയോടെയാണ് ആ ദുരന്തവാര്‍ത്ത കേട്ട് ലോകം നടുങ്ങിയത്.  പ്രവാസികളുടെ സ്വപ്നങ്ങള്‍ കൂടി തകര്‍ത്താണ് കൊവിഡ് 19 വൈറസ് ബാധ ലോകമെങ്ങും പടര്‍ന്നുപിടിച്ചത്. രോഗവ്യാപനം ശക്തമായതോടെ പ്രവാസികള്‍ മിക്കവരുടെയും ജോലി നഷ്ടമായി. തിരിച്ച് നാട്ടിലേക്കുള്ള വിമാനം കയറിയ 19 പേരുടെ സ്വപ്നങ്ങാളാണ് ഇന്നലെ വൈകീട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന് വീണത്.

PREV
140
തകര്‍ന്ന് വീണ സ്വപ്നങ്ങള്‍ ;  കരിപ്പൂര്‍ വിമാനാപകട ചിത്രങ്ങള്‍

എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിന്‍റെ അവസാന ലാന്‍റിങ്ങ് 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് വിമാന സര്‍വ്വീസിലുള്‍പ്പെട്ട വിമാനമായിരുന്നു ഇന്നലെ വൈകിട്ട് 7.41- ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബായ് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് (IX1344)വിമാനം. ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. 

240

ഇന്നലെ വൈകീട്ട് കരിപ്പൂരില്‍ ഇറങ്ങാന്‍ ശ്രമിക്കവേ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് മൂന്ന് കഷ്ണങ്ങളായി തകര്‍ന്ന് വീണു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അപകടം സംഭവിക്കുന്നതിന് മുൻപ് രണ്ട് വട്ടം ഇറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് വിവരം. ഫ്ലൈറ്റ്റഡാർ 24 എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. 

340

ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റൺവേയിലേക്ക് ഇറങ്ങിയതെന്നും ഇവർ പറയുന്നു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി പ്രവർത്തിച്ച വിമാനത്തിന് 13 വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്‍റെ പിൻചക്രം റൺവേയിൽ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. 

440

ഇവിടെ നിന്ന് വീണ്ടും 25 മീറ്റർ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുൻ ചക്രങ്ങൾ നിലത്ത് തൊട്ടത്. ഈ ഘട്ടത്തിൽ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാർക്ക് മനസിലായി. തുടർന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാൽ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്. 

540

വിമാനത്തിലുണ്ടായിരുന്ന 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 19 പേർ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞു. രക്ഷാപ്രവർത്തനം ഇന്നലെ രാത്രി തന്നെ പൂർത്തിയായിയെന്ന് ജില്ലാ കളക്റ്റർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 

640

ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നതായിരുന്നു വിമാനം. 7.38 ഓടെയാണ് അപകടം സംഭവിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും ബന്ധുക്കൾക്ക് എയർപോർട്ട് കൺട്രോൾ റൂമിന്റെ 0483 2719493, 2719321, 2719318, 2713020, 8330052468 എന്നീ നമ്പറുകളിൽ വിളിക്കാം.

740

ദുരന്തമുഖത്ത്...

കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരൻ എത്തി. പുലർച്ചെ രണ്ട് മണിയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം പുലർച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദ‌ർശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം. 

840

കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്താണെന്ന വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. 

940

കേന്ദ്രവിദേശകാര്യ മന്ത്രിയോടൊപ്പം ഇരു ഏജൻസികളുടെയും വിദഗ്‍ധസംഘങ്ങളും കരിപ്പൂരിലെത്തിയിട്ടുണ്ട്. സംഘം അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പൊലീസുദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്‍റെ നടപടിക്രമങ്ങൾക്കായി അവരെ സഹായിക്കാനെത്തിയിട്ടുണ്ട്. 

1040

ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ബ്ലാക് ബോക്സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോൾ തുടർന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവർത്തനം പൂർണമായും അവസാനിപ്പിച്ചിരുന്നു. 

1140

മന്ത്രി എ സി മൊയ്‍ദീൻ ആണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വേണ്ടി ഏകോപനം നടത്തിയത്. മന്ത്രി കെ കെ ശൈലജ രാത്രി എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏകോപനവും നടത്തി. സ്ഥലത്ത് ഇനിയാരും കുടുങ്ങിക്കിടപ്പില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് രക്ഷാപ്രവ‍ർത്തനം അവസാനിപ്പിച്ചത്. 

1240

അപകടം നടന്ന വിവരം അറിഞ്ഞയുടൻ ദില്ലിയിൽ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജിസിഎ ഡയറക്ടർ ജനറലും, എയർ ഇന്ത്യയുടെ പ്രതിനിധികളും, എയർപോർട്ട് അതോറിറ്റിയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷമാണ് കേന്ദ്രമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

1340

മലപ്പുറത്തിന്‍റെ കരുതല്‍ 

കൊവിഡ് ഭീതിയും കോരിച്ചോരിയുന്ന മഴയെയും അതിജീവിച്ച് ലോകത്തിന് മാതൃകയായി കരിപ്പൂരില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. 

1440

അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. 

1540

കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. 

1640

കനത്ത മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും നാട്ടുകാര്‍ തളര്‍ന്നില്ല. എല്ലാവരും ഒരുമിച്ച് നിന്നതോടെ ദുരന്തത്തിന്റെ ആഘാതം കുറക്കാനായി. ഒന്നര മണിക്കൂറിനുള്ളില്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു. 

1740

സോഷ്യല്‍ മീഡിയയും രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജ്ജമായി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ നാടാകെ പരന്നു. അര്‍ധരാത്രിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി യുവാക്കള്‍ എത്തി. യാത്രക്കാരായ കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നും ഒറ്റപ്പെട്ട സാഹചര്യവുമുണ്ടായി. ഇവരുടെ രക്ഷിതാക്കളെ കണ്ടെത്താനും സോഷ്യല്‍മീഡിയ സജീവമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രധാന ആശുപത്രികളിലാണ് പരിക്കേറ്റവരെ എത്തിച്ചത്.

1840

വിമാനദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കി സഹായിക്കാന്‍ അര്‍ദ്ധ രാത്രിയും രക്തബാങ്കിന് മുന്നില്‍ നീണ്ട ക്യൂവായിരുന്നു. പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് നിരവധി പേര്‍ ബ്ലഡ് ബാങ്കിന് മുന്നിലെത്തിയത്. കോഴിക്കോട് മെഡി.കോളേജില്‍ കനത്തമഴയെ പോലും വകവയ്ക്കാതെ നിരവധി പേര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ വരിനിന്നു. 

1940

പ്രമുഖരടക്കമുള്ളവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച് ഇവരുടെ നന്മയ്ക്ക് ആദരമര്‍പ്പിച്ചു.അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. 

2040

അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. 

അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. 

2140

കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. 

കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. 

2240

കനത്ത മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും നാട്ടുകാര്‍ തളര്‍ന്നില്ല. എല്ലാവരും ഒരുമിച്ച് നിന്നതോടെ ദുരന്തത്തിന്‍റെ ആഘാതം കുറക്കാനായി. ഒന്നര മണിക്കൂറിനുള്ളില്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു. സോഷ്യല്‍ മീഡിയയും രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജമായി

2340

ക്യാപ്റ്റന്‍ സാഥെ

വൈകിട്ട് 7.41-ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 1344 എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് - കോഴിക്കോട് എന്ന വന്ദേഭാരത് വിമാനം നിയന്ത്രിച്ചിരുന്നത് ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയായിരുന്നു. എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റൻ ഡി വി സാഥേ. മുപ്പത് വർഷത്തോളം ഫ്ലൈയിംഗ് എക്സ്പീരിയൻസുള്ളയാൾ. 

2440

കുന്നിൻ മുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ന്ന ഇടം. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാൻഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തിൽ ലാൻഡിങ് നടന്നില്ല.

2540

രണ്ടാം ശ്രമത്തിൽ പിഴച്ചു. റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങൾ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റർ മാറിയ ശേഷം മുൻ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ അവസാന ശ്രമം നടത്തി.

2640

മഴയായതിനാൽ അത് നടന്നില്ല. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കുന്നില്‍ മുകളില്‍ നിന്നും നാൽപ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു. ഇതിനിടെ വിമാനം രണ്ടായി പിളർന്നു. വിമാനം ആകാശത്ത് പല തവണ കറങ്ങിയ ശേഷമാണ് ലാൻഡിംഗിനായി ശ്രമിച്ചതെന്ന് പരിക്കേറ്റ യാത്രക്കാർ തന്നെ പറയുന്നു. 

2740

രാജ്യത്തെ ഞെട്ടിച്ച മംഗളുരു വിമാനദുരന്തത്തിൽ വിമാനം പൂർണമായും കത്തിയമർന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂർണമായും തീർത്ത് ലാൻഡിംഗിന് പൈലറ്റ് സാഥേ ശ്രമിച്ചത് എന്നാണ് സൂചന. 

2840

ഒപ്പം കൈകോർത്ത് കോ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറും കൂടെ നിന്നു. മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റൻ സാഥേ ആ അന്തിമ തീരുമാനമെടുക്കുമ്പോൾ തിരിച്ചറിഞ്ഞിരിക്കണം. എങ്കിലും പരമാവധി ജീവനുകൾ കാത്തുകൊണ്ടാണ് അദ്ദേഹം വിമാനമിറക്കിയത്. 

2940

പക്ഷേ കനത്ത മഴയായതിനാൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം ലഭിക്കേണ്ടി വരും.  

3040

അപകടം നടന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. 

3140

നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു ക്യാപ്റ്റൻ സാഥെ. ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി. 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോൾ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു. 

3240

എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്സിപെരിമെന്‍റൽ ടെസ്റ്റ് പൈലറ്റായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയില്‍ എയര്‍ബസ് 310 പറത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബോയിങ് 737-ന്‍റെ പൈലറ്റായത്. 

3340

മിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. സാത്തേയുടെ രണ്ട് മക്കളും ഐഐടിയില്‍ വിദ്യാര്‍ഥികളാണ്. സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട് പറയുകയാണ് സാമൂഹമാധ്യമങ്ങള്‍. 
 
3440

ഞെട്ടലില്‍ പ്രവാസി സമൂഹം

കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് യുഎഇയിലെ പ്രവാസി സമൂഹം. യാത്രക്കാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരിഭ്രാന്തിയിലാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു യാത്രക്കാരിലേറെയും. 

3540

19 മരണം, 15 പേര്‍ ഗുരുതരാവസ്ഥയില്‍ 

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 

3640

ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്.

3740

കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളിൽ 6 പേർ മരിച്ചു. 

3840

വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് വിമാനം കണ്ണൂരില്‍ ഇറങ്ങും.കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനം.

3940
4040

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദ വിമാനം നെടുമ്പാശേരിയിലിറക്കി. സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്. അപകടത്തെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂര്‍ സഹായം ലഭ്യമാക്കുന്ന പ്രത്യേക ഹെല്‍പ്‍ ലൈന്‍ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories