കരിപ്പൂരില്‍ രണ്ടായി പിളർന്ന് എയര്‍ ഇന്ത്യ വിമാനം, അപകടം പ്രവാസികളുമായി നാട്ടിലേക്കുള്ള യാത്രയില്‍

First Published Aug 7, 2020, 10:17 PM IST

വന്ദേഭാരത് മിഷനില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടു. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കി.

വന്ദേഭാരത് മിഷനില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടു. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്.
undefined
കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് വിവരം.
undefined
രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗർത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റൺവേയിൽ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. മേശപ്പുറം പോലുള്ള റണ്‍വേയാണ് കരിപ്പൂരിലേത്.
undefined
കുന്നിന്‍പരപ്പില്‍ സ്ഥിതിചെയ്യുന്ന ഇത്തരം റണ്‍വേകള്‍ക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്‍പ്പം തെറ്റിയാല്‍ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും. ഇത്തരം വിമാനത്താവളങ്ങളില്‍ ഒപ്റ്റില്‍ക്കല്‍ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുമെന്നതിനാല്‍ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
undefined
കഴിഞ്ഞ 24 മണിക്കൂറിലേറെയായി കനത്ത മഴയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലകളിൽ ലഭിക്കുന്നത്. അതിനാൽ തന്നെ കരിപ്പൂരിലും നല്ല മഴ പോയ മണിക്കൂറുകളിൽ ലഭിച്ചിരുന്നു.
undefined
വൈകുന്നേരത്തോടെ ഇവിടെ ശക്തമായ മൂടൽമഞ്ഞും രൂപപ്പെട്ടു. ഇന്ത്യയില്‍ മംഗലാപുരം, കോഴിക്കോട്, മിസോറാമിലെ ലെങ്പൊയി എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.
undefined
കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം.
undefined
പൈലറ്റ് ദീപക് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. രണ്ട് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വ്യോമസേനയുടെ ബോയിംഗ് 737 വിമാനത്തിലെ പൈലറ്റായി സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ദീപക് സാഥെ. പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള പൈലറ്റിനെയാണ് ഇന്നത്തെ അപകടത്തില്‍ നഷ്ടമായത്. വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്നു ദീപക് സാഥെ.
undefined
സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്. പൈലറ്റിനെ പുറത്തെടുക്കുമ്പോൾ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറയുന്നു. വിമാനത്താവളത്തിന്‍റെ മതിലിൽ തട്ടി വിമാനത്തിന്‍റെ ചിറകുകൾ തകർന്നു.
undefined
ഇതിനുള്ളിൽ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തിൽ വിമാനം താഴേക്ക് വീണപ്പോൾ തീപിടിച്ചാണ് നിരവധിപ്പേർ മരിച്ചത്.
undefined
എന്നാൽ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാൽ യാത്രക്കാർക്ക് എല്ലാവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
undefined
വൈകുന്നേരം ഏഴരയോടെയാണ് ദുബായിൽ നിന്നും 134 യാത്രക്കാരും ഏഴ് വിമാനജീവനക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെവിമാനം കരിപ്പൂരിലേക്ക് എത്തിയത്.
undefined
കനത്ത മഴയും മൂടൽ മഞ്ഞും കാരണം റൺവേ കൃത്യമായി തിരിച്ചറിയാൻ സാധിക്കാതെ വന്ന പൈലറ്റ് റൺവേയുടെ മധ്യഭാ​ഗത്തായി വിമാനം ലാൻഡ് ചെയ്യുകയും റൺവേയും കടന്ന് നീങ്ങിയ വിമാനം മതിലിലിടിച്ച് തെന്നി മാറുകയും ചെയ്തുവെന്നാണ് വിവരം.
undefined
click me!