ആള്‍മാറാട്ട വിവാദത്തില്‍ അഭിജിത്തിന് കുരുക്ക്; കേസെടുത്ത് പൊലീസ്, ന്യായീകരണങ്ങള്‍ നിരത്തി കെഎസ്‍യു

First Published Sep 24, 2020, 1:07 PM IST

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വ്യാജപേരിൽ ആള്‍മാറാട്ടം നടത്തി കൊവിഡ് ടെസ്റ്റ് നടത്തിയെന്നുള്ള ആരോപണം കേരളത്തില്‍ കത്തുകയാണ്. കെ എം അബിയെന്ന പേരിലാണ് പരിശോധന നടത്തിയതെന്നും മറ്റൊരു കെഎസ്‍യു നേതാവിന്റെ വീട്ടുവിലാസമാണ് നല്‍കിയതെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ്  ആണ് പരാതി നല്‍കിയത്.

കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് സ്ഥിരീകരിച്ച അഭിജിത്ത്, പക്ഷേ പേര് മാറിയത് ഒരു ക്ലറിക്കല്‍ പിഴവാണെന്നാണ് പ്രതികരിച്ചത്. നിരവധി ചോദ്യങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നു വരുമ്പോള്‍ കെഎസ്‍യു അഭിജിത്തിനായി ന്യായീകരണ വാദങ്ങളും മുന്നോട്ട് വയ്ക്കുന്നു. തന്‍റെ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് അഭിജിത്തിന്‍റേത് രോഗം പടര്‍ത്താനുള്ള ശ്രമം ആണെന്ന് കൂടി ആരോപണം ഉയര്‍ത്തുന്നു.

കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വ്യാജപേരിൽ ആള്‍മാറാട്ടം നടത്തി കൊവിഡ് ടെസ്റ്റ് നടത്തിയെന്നാണ് പോത്തന്‍കോട് പഞ്ചായത്ത് പ്രസി‍ഡന്‍റ് പരാതി നല്‍കിയത്.
undefined
പോത്തൻകോട് തച്ചപ്പള്ളി ​ഗവ സ്കൂളിൽ ഇന്നലെ പഞ്ചായത്തിലെ ആൾക്കാ‍ർക്കായി കൊവിഡ് പരിശോധന നടത്തിയിരുന്നു. 49 പേ‍രാണ് ക്യാംപിലെത്തി സാംപിൾ നൽകിയത്. ഇതിൽ 19 പേ‍ർ പൊസീറ്റീവായി.പൊസീറ്റീവായവരെ ആശുപത്രിയിലേക്ക് മാറ്റാനും മറ്റു തുടർ നടപടികൾക്കായി പഞ്ചായത്ത് അധികൃതർ പൊസിറ്റീവായവരുടെ വിവരം ശേഖരിച്ചിരുന്നു.ഈ പരിശോധനയിൽ പ്ലാമൂട് തിരുവോണം വീട്ടിൽ എം.കെ. അബി എന്നയാൾ പൊസീറ്റീവാണെന്ന് കണ്ടതായി പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാലന്‍ നായര്‍ പറയുന്നു
undefined
പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാലന്‍ നായര്‍: കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വീടാണ് അത്. എനിക്ക് നേരിട്ട് ആ വീട്ടിലുള്ളവരെ അറിയാം. ബാഹുലിനെ കൂടാതെ രണ്ട് സഹോദരങ്ങളും ആ വീട്ടിലുണ്ട് എന്നാൽ അബി എന്ന പേരിൽ ആ വീട്ടിൽ ഒരാളില്ല.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എം കെ അബി എന്ന പേരിൽ വന്നു പരിശോധന നടത്തിയാണ് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്താണ് എന്ന് വ്യക്തമായി.
undefined
അഭിജിത്തിന്‍റെ ഫോൺ നമ്പറിന് പകരം ബാഹുൽ കൃഷ്ണയുടെ ഫോൺ നമ്പറാണ് കൊടുത്തിരുന്നത്. ഇതേ തുട‍ർന്നാണ് പോത്തൻകോട് പൊലീസിന് പരാതി നൽകിയതെന്നും പഞ്ചായത്ത് പ്രസിഡന്‍റ്.
undefined
കെഎസ്‍യു നേതാവ് ബാഹുല്‍ കൃഷ്ണ: കെ എം അഭിജിത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പോത്തൻകോട്ടെ വീട്ടിൽ ക്വാറൻ്റൈനിലാണ്. ചില കെഎസ്‍യു നേതാക്കൾ കൊവിഡ് പൊസീറ്റീവായതിനെ തുട‍ർന്നാണ് അഭിജിത്ത് നിരീക്ഷണത്തിൽ പോയത്.ഇതോടെ കോഴിക്കോടേക്ക് പോകാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. തിങ്കളാഴ്ച വരെ അദ്ദേഹം എംഎൽഎ ഹോസ്റ്റലിലായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് പോത്തൻകോട്ടേക്ക് അദ്ദേഹം പോയത്. പ്ലാമൂട്ടിലെ എന്‍റെ സുഹൃത്തിൻ്റെ വീട്ടിലാണ് അഭിജിത്ത് ഇപ്പോൾ ഉള്ളത്.
undefined
''ഞാൻ എന്റെ വീട്ടിലാണുള്ളത്. അഭിജിത്തിന് പ്രദേശത്ത് ആരേയും അറിയാത്തതിനാലാണ് എന്‍റെ മേൽവിലാസം കൊടുത്തത്. പൊസീറ്റീവായതിന് പിന്നാലെ അദ്ദേഹം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറി''
undefined
ഇന്നലെ തന്നെ ഒരു ആരോ​ഗ്യപ്രവ‍ർത്തകൻ അദ്ദേഹം ക്വാറൻ്റൈനിലാണെന്ന് ഉറപ്പാക്കിയിരുന്നു. തിങ്കളാഴ്ച വരെ എംഎൽഎ ഹോസ്റ്റലിൽ ക്വാറൻ്റൈനിൽ കഴിഞ്ഞ ശേഷമാണ് അവിടെ നിൽക്കുന്നതിലുള്ള സൗകര്യകുറവ് മൂലം അദ്ദേഹം പോത്തൻകോട്ടേക്ക് വന്നതെന്നും ബാഹുല്‍.
undefined
സംഭവത്തെ കുറിച്ച് അഭിജിത്തിന്‍റെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് - ചില സഹപ്രവർത്തകർക്ക് കൊവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വാറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വാറൻ്റയിൻ ഇരിക്കുന്നത്. സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.
undefined
ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം.
undefined
ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്.സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു.
undefined
ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്? അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.
undefined
ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു.തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട് ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്.
undefined
പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കൊവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.
undefined
അതേസമയം, സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന വിവാദത്തില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു.
undefined
അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.
undefined
എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടില്‍ അഭിജിത്തും ഒപ്പമുള്ളവരും ഉറച്ചു നില്‍ക്കുകയാണ്.
undefined
അഭിജിത്ത് കെ എം എന്ന പേരാണ് പരിശോധന കേന്ദ്രത്തില്‍ താന്‍ നല്‍കിയതെന്നും ഇത് രേഖപ്പെടുത്തിയവര്‍ക്ക് ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്നുമുളള വാദമാണ് കെഎസ്‍യു ഉയര്‍ത്തുന്നത്.
undefined
ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിയില്‍ രേഖ ചോദിച്ചിരുന്നില്ലെന്നും വാദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അഭിജിത്ത് ക്രമക്കേട് നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു.
undefined
പോത്തന്‍കോട് പഞ്ചായത്തിലെ കൊവിഡ് പരിശോധന കേന്ദ്രത്തില്‍ ഇന്നലെ പരിശോധന നടത്താനെത്തിയ കെ എം അഭിജിത്തിന്‍റെ പേര് രേഖപ്പെടുത്തിയത് അഭി കെ എം എന്നാണെന്ന് പരിശോധന രജിസ്റ്ററില്‍ വ്യക്തമാണ്.
undefined
click me!