Published : Sep 23, 2020, 09:51 PM ISTUpdated : Sep 23, 2020, 10:02 PM IST
കേരളത്തില്‍ ആദ്യമായി അയ്യായിരം കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 42,786 ആയി. ഇന്ന് സ്ഥിരീകരിച്ച 5376 കേസുകളില്‍ 4424 ഉം സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം വിവാദ വിഷയങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്കെതിരെയും വിമർശനമുന്നയിച്ചു. സെക്രട്ടേറിയേറ്റിലെ തീ പിടിത്ത വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. ഇക്കാര്യത്തിൽ പ്രസ് കൗണ്‍സിലിന് പരാതി നല്‍കുമെന്നും മാനനഷ്ടക്കേസിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്നും പിണറായി വിശദമാക്കി. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ