വയനാട് എംപിയ്ക്ക് മുന്നില്‍ പരാതികളുമായി ജനം: എല്ലാവരേയും കേട്ട് രാഹുല്‍

First Published Jun 8, 2019, 2:46 PM IST

ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലപര്യടനം തുടരുകയാണ്. ഇന്ന് കല്‍പറ്റയില്‍ സ്ഥിതി ചെയ്യുന്ന വയനാട് കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളെ കണ്ടു. പര്യടനത്തിനിടെ പലയിടത്തും ജനങ്ങള്‍ അദ്ദേഹത്തിന് പരാതികളും നിവേദനങ്ങളും നല്‍കുന്നുണ്ട്. രാത്രിയാത്രാ നിരോധനം, വയനാട് റെയില്‍വേപാത,കര്‍ഷക ആത്മഹത്യ തുടങ്ങി വയനാടുമായി ബന്ധപ്പെട്ട പൊതുപ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കുമെന്ന് രാഹുല്‍ വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുന്നു. വയനാട്ടിലെ എംപി ഓഫീസില്‍ തന്‍റെ പ്രതിനിധികള്‍ എപ്പോഴും ഉണ്ടാവുമെന്നും ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി മേല്‍നോട്ടം വഹിക്കുമെന്നും രാഹുല്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. അമേത്തിയില്‍ പറ്റിയ വീഴ്ച തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തനമാണ് വയനാട്ടില്‍ ഉണ്ടാവുക എന്ന സൂചനയാണ് നിയുക്ത എംപിയെന്ന നിലയിലെ ആദ്യസന്ദര്‍ശനത്തില്‍ രാഹുലില്‍ നിന്നും ഉണ്ടാവുന്നത്. 

കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തുന്ന നിയുക്ത വയനാട് എംപി രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷൻ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സമീപം.
undefined
കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന നിയുക്ത വയനാട് എംപി രാഹുല്‍ ഗാന്ധി. കെസി വേണുഗോപാല്‍, പാണക്കാട് സാദിഖലി തങ്ങള്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സമീപം
undefined
കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ രാഹുലിനെ അനുഗ്രഹിക്കുന്ന വൃദ്ധന്‍
undefined
കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന നിയുക്ത വയനാട് എംപി രാഹുല്‍ ഗാന്ധി
undefined
കല്‍പറ്റയിലെ എംപി ഓഫീസില്‍ വച്ച് ജനങ്ങളുടെ പരാതി കേള്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
undefined
കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന നിയുക്ത വയനാട് എംപി രാഹുല്‍ ഗാന്ധി. കെസി വേണുഗോപാല്‍, പാണക്കാട് സാദിഖലി തങ്ങള്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സമീപം
undefined
തന്നെ കാണാനെത്തിയ കുട്ടികള്‍ക്കൊപ്പം നിയുക്ത വയനാട് എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി
undefined
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ കല്‍പ്പറ്റ ടൗണില്‍ എത്തിയപ്പോള്‍.
undefined
click me!