പൂന്തുറയിലെ സൂപ്പര്‍ സ്പ്രെഡ്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടുമോ ?

Published : Jul 10, 2020, 02:25 PM ISTUpdated : Jul 10, 2020, 02:29 PM IST

സംസ്ഥാനത്ത് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് തിരിച്ചറിഞ്ഞ പൂന്തുറയില്‍ സ്ഥിതി ഏറെ ദുഷ്കരമാണെന്ന് സര്‍ക്കാര്‍. പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണ്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പൂന്തുറയ്ക്ക് പുറത്തും രോഗ വ്യാപനമുണ്ടായോ എന്നതാണ് ആശങ്കയ്ക്ക് കാരണം. വരാനിരിക്കുന്ന രണ്ടാഴ്ച നി‌ർണായകമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തൽ. ഇതിനിടെ   പൂന്തുറയില്‍ കൃത്യമായ ചികിത്സയോ, മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. സൂപ്പര്‍ സ്പ്രെഡിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും കഴിയുന്നില്ലെന്നാരോപിച്ച് ജനങ്ങള്‍ ഇന്ന് (10.9.'20) രാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. 

PREV
136
പൂന്തുറയിലെ സൂപ്പര്‍ സ്പ്രെഡ്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടുമോ ?

രോ​ഗവ്യാപനം രൂക്ഷമായാൽ പൂന്തുറയിലും ന​ഗരത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ നീളുമെന്ന് സൂചന. പൂന്തുറ മേഖലയിൽ ഇന്നലെ രോഗമുണ്ടായവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്. 

236

വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പർക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം ന‍ടക്കുന്നത്.

336

പ്രതിദിനം 500 ആന്‍റിജൻ ടെസ്റ്റുകൾ പൂന്തുറ മേഖലയിൽ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. 

436

നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റിറിലേക്കാണ് മാറ്റുന്നത്.

536

ജില്ലയിൽ ഇതിനോടകം രോഗികൾ 300 കടന്നു. രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ് തുടർന്നാൽ ചികിത്സാ രീതിയിൽ മാറ്റം ആലോചിക്കും. 

636

നിയന്ത്രണം നിലനിൽക്കുന്ന മേഖലകൾക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂർ, കടകംപള്ളി എന്നീ മേഖലകളിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തു. പലതിനും ഉറവിടമില്ല.

736

പൂന്തുറയിലെ നിലവിലെ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങാൻ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഏതായാലും സാമൂഹിക വ്യാപന ആശങ്കയുടെ മുന്നിൽ നിൽക്കെ സംസ്ഥാനത്തിനാകെ മുന്നറിയിപ്പാവുകയാണ് പൂന്തുറയിലെ സാഹചര്യം.

836

ഇതിനിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ജനങ്ങള്‍ പ്രതിഷേധിച്ചു.  അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും, ചികിത്സ വരെ നിഷേധിക്കപ്പെടുന്നുവെന്നും കാട്ടിയാണ് പ്രതിഷേധം. പൂന്തുറ മേഖലയിൽ പരിശോധനയ്ക്കായി പോയ മെഡിക്കൽ സംഘത്തെ നാട്ടുകാർ തടയുകയും ചെയ്തു.

936

അതീവ നിയന്ത്രണമേഖലയായ പൂന്തുറയിൽ ശക്തമായ നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇക്കാരണത്താൽ അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി.  

1036

സമീപത്തെ കടകളിലേക്ക് പോകുന്നത് പൊലീസ് തടയുന്നു. പ്രദേശത്തെ കോവിഡ് ബാധിതരെ പാർപ്പിച്ചിടത്ത് സൗകര്യമില്ലെന്ന പരാതിയുമുണ്ട്.  ആശുപത്രികളിൽ ചികിത്സക്കായി പോകുന്നവരെ പൂന്തുറയിൽ നിന്നുള്ളവരെന്ന പേരിൽ തടഞ്ഞ് ചികിത്സ നിഷേധിക്കുന്നുവെന്നും പരാതി ഉയര്‍ന്നു.  

1136

ഇതോടെ ജനം തെരുവിലിറങ്ങി. പൊലീസിനെയും പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകരയെും തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഉയർന്ന പൊലീസുദ്യോഗസ്ഥരും ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി.

1236

കാരക്കോണം, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ ഈമേഖലയിൽ നിന്നുള്ള കോവിഡ് ബാധിതരെ പാർപ്പിക്കുന്നത്.  ഇത് ദൂരം കൂടുതലായതിനാൽ പ്രദേശത്ത് തന്നെ ഓ‍ഡിറ്റോറിയമോ മറ്റോ ഏറ്റെടുത്ത് ചികിത്സാ സൗകര്യമൊരുക്കാനാണ് ആലോചന. 

1336

രോഗം പകരുന്നത് കണക്കിലെടുത്ത് വയോജനങ്ങളെ പ്രത്യേകം പാർപ്പിക്കാനും ചർച്ച നടക്കുന്നു. സമ്പർക്ക വ്യാപനം രൂക്ഷമായ മേഖലയിൽ രണ്ടാഴ്ചത്തേക്കെങ്കിലും കടുത്ത ജാഗ്രത തുടരേണ്ടി വരും.  ഇത് ബോധ്യപ്പെടുത്തിയ ശേഷം സൗകര്യങ്ങളേർപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടരും.

1436

ഇതിനിടെ കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. 

1536

കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. 

1636

അതേസമയം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

1736

തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.

1836

സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിവരം.

1936

കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും വ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച്ച നിർണായകമെന്നാണ് വിലയിരുത്തൽ.

2036

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. ഇതൊടെ കേരളത്തില്‍ കെവിഡ് ബാധിച്ചുള്ള മരണ സംഖ്യ 27 ആയി. 

2136

എറണാകുളം ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിലുള്ള വർധനവിലും ഏറെ ആശങ്ക. ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 79ൽ 54 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. 

2236

നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക് ഡൗണിന് തുല്യമായ കർശന നടപടികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. കൊച്ചിയിൽ സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രിയും തുറന്ന് സമ്മതിച്ചിരുന്നു.

2336

തത്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്. ഇതിൽ ജൂൺ മാസത്തിൽ 13 പേർക്കാണ് സമ്പർക്കം വഴി രോഗം പകർന്നത്. 

2436

എന്നാൽ ജൂലൈ മാസത്തിൽ ഈ ഒൻപത് ദിവസം കൊണ്ട് തന്നെ സമ്പർക്ക രോഗികൾ 54ൽ എത്തി. ഇന്നലെയും രോഗം സ്ഥിരീകരിച്ച 12 ൽ 4 പേ‍ർക്കും സമ്പർക്കം വഴിയാണ് രോഗം.

2536

കൊച്ചി ബ്രോഡ്‍വെ ക്ലസ്റ്ററിൽ ചായക്കട നടത്തുന്ന എറണാകുളം സ്വദേശിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആലുവയിലെ ചുമട്ട് തൊഴിലാളിയുടെ അടുത്ത ബന്ധുവിനും, എടത്തലയിലും,തൃക്കാക്കരയിലും രോഗിയിൽ നിന്ന് മറ്റൊരാൾക്ക് കൂടി രോഗം പകർന്നു. 

2636

ആലുവയിലെ 13 വാർഡുകളും, തീരദേശമേഖലയായ ചെല്ലാനം ഗ്രാമപഞ്ചായത്തും, കൊച്ചി സിറ്റിയിൽ 10 വാർഡുകളും നിയന്ത്രിത മേഖലയാണ്. ചമ്പക്കര, ബ്രോഡ്വെ, വരാപ്പുഴ, ആലുവ മാർക്കറ്റുകൾ അടച്ചു. ഈ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൂടുതൽ ആന്‍റിജെൻ ടെസ്റ്റ് ഉൾപ്പടെ നടത്തും.

2736

രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജനറൽ ആശുപത്രിയിലെ കാർഡിയോളജി, ജനറൽ മെഡിക്കൽ വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി പി വി എസ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം ഒ പി തുടങ്ങാനാണ് തീരുമാനം. 

2836

പനി ഉൾപ്പെടെ ഉള്ള രോഗവുമായി വരുന്നവരെ മെഡിക്കൽ കോളജിലേക്കു മാറ്റും. കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായി തുടരാനാണ് തീരുമാനം. കൊവിഡ് ഇതര ചികിത്സക്ക് ജില്ലയിൽ സൗകര്യമില്ലാത്ത സാഹചര്യം സാധാരണക്കാരായ രോഗികൾക്ക് പ്രതിസന്ധിയാവുകയാണ്.

2936

സമ്പർക്ക രോഗികൾ ഉയരുന്ന എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർധിപ്പിക്കുകയാണ് ജില്ല ഭരണകൂടം. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തും. കൊച്ചിയിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സാഹചര്യം സങ്കീർണമാകുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.

3036

ജില്ലയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. സമ്പർക്ക രോഗികൾ കൂടുന്ന ആലുവയിലും ചെല്ലാനത്തും ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

3136

അവശ്യസർവ്വീസ് ഒഴികെ ഒന്നും അനുവദിക്കുന്നില്ല. 23 ൽ 15 വാർഡുകളും നിയന്ത്രിതമേഖലയാക്കിയതോടെ ആലുവ നഗരം പൂർണ്ണമായി അടച്ചു. നൂറുക്കണക്കിന് വീടുകളിലായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായ ചെല്ലാനം പഞ്ചായത്തിൽ അതിവേഗവ്യാപനത്തിന്‍റെ സാധ്യതകളുണ്ട്. 

3236

ഈ മേഖലകളിലെ മുതിർന്ന പൗരന്മാർ ഉൾപ്പടെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് പരിശോധന നടത്തും. മൊബൈൽ യൂണിറ്റുകൾ വഴി സ്രവം ശേഖരിച്ചും ആവശ്യമെങ്കിൽ ആന്‍റിജെൻ പരിശോധനയുമാണ് നടത്തുന്നത്.

3336

കൊച്ചി നഗരത്തിൽ സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നിയന്ത്രിത മേഖലകൾ നഗസഭ അണുവിമുക്തമാക്കി. നഗരത്തിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. എങ്കിലും ആശങ്ക ഒഴിയുന്നില്ലെന്ന് മേയർ.

3436

എറണാകുളം എസ്ആ‌ർവി സ്കൂളിലെ പ്ലസ് ടു മൂല്യനിർണ്ണയത്തിൽ പങ്കെടുത്ത കെമിസ്ട്രി അദ്ധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അദ്ധ്യാപകർ ക്വാറന്‍റീനിലാണ്.

3536
3636
click me!

Recommended Stories