Published : Oct 30, 2019, 03:20 PM ISTUpdated : Oct 31, 2019, 08:50 AM IST
രണ്ടുവര്‍ഷത്തിനിടെ മന്ത്രി എംഎം മണിയുടെ ഇന്നോവ കാറിന്‍റെ ടയര്‍ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ എം എം മണിക്കെതിരെ ട്രോളോട് ട്രോള്‍. ഒടുവില്‍ പ്രതികരണവുമായി എംഎം മണി തന്നെ രംഗത്തെത്തേണ്ടി വന്നു. കാറിന്‍റെ മൈലേജും കാര്‍ ഓടിയ സ്ഥലങ്ങളും ദൂരവും ഉള്‍പ്പെടെ വിവരിച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ തന്‍റെ ഭാഗം ന്യായികരിച്ചത്. കാര്‍ ഭൂരിഭാഗവും ഓടിയത് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡിലാണെന്നും ഇതിന്‍റെ ഫലമായി ടയറുകള്‍ക്ക് ആയുസ്സ് കുറയുമെന്നും എംഎം മണി വിശദമായി തന്നെ വിവരിക്കുന്നു. യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകൾ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയർ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കിൽ അവർ കാര്യം മനസ്സിലാക്കുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രോളന്മാര്‍ ഇടുക്കിയുടെ ശക്തനെ വെറുതേ വിടാന്‍ കൂട്ടാക്കുന്നില്ല. കാണാം ആ ട്രോളുകള്‍.