ജലപീരങ്കി, ടിയര്‍ ഗ്യാസ്, ലാത്തിയടി; യുദ്ധക്കളമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

Published : Jun 18, 2022, 04:40 PM IST

യുഎഇ കോണ്‍സുലേറ്റ് നയതന്ത്രബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതിഷേധം ആളിക്കത്തി. സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വന്തം വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന്‍റെ വിവരത്തെ തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കേണ്ടിവന്നു. കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് തിരിച്ച് വരുന്നതിനിടെ വിമാനത്തില്‍ വച്ചും മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്തടക്കം പല സ്ഥലങ്ങളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇന്നത്തെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരം നഗരം യുദ്ധക്കളമായി മാറി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയന്‍. 

PREV
112
ജലപീരങ്കി, ടിയര്‍ ഗ്യാസ്, ലാത്തിയടി; യുദ്ധക്കളമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘര്‍ഷമാണ് ഉണ്ടായത്. 

212

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതിഷേധം പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആരോപിച്ചു. കേസില്‍ ബിജെപി - പിണറായി സെറ്റില്‍മെന്‍റുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു, 

312

സെറ്റില്‍മെന്‍റിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

412

കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്‍റെ ഔദ്ധ്യോഗിക വസതിയിലേക്കുള്ള പ്രതിഷേധമാര്‍ച്ചിനിടെ അതിക്രമിച്ച് കയറിയത് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉണ്ടായത്. 

512

കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പോയതിന് തൊട്ട് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സെക്രട്ടേറ്റിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി സെക്രട്ടേറിയേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. 

612

ഇതിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറ് നടത്തി. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ നിരവധി തവണ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. 

712

പൊലീസ് നിരവധി തവണ ലാത്തി വീശി. ഇതോടെ പ്രവര്‍ത്തകര്‍ കല്ലെറ് ശക്തമാക്കി. അതുവരെ സംയമനം പാലിച്ച പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് നടന്നത്. ഓരോ തവണ ലാത്തി വീശുമ്പോഴും പിരിഞ്ഞ് പോകുന്ന പ്രവര്‍ത്തകര്‍ പന്നീട് വീടും തിരിച്ചെത്തി മുദ്രാവാക്യം വിളിച്ചു. 

 

812

ലാത്തിച്ചാര്‍ജിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ വനിതാ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തിൽ പരിക്കേറ്റു. നിരവധി പ്രവര്‍ത്തകരുടെ കാല് പൊലീസ് തല്ലിയൊടിച്ചതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.  

912

വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പൊലീസ് പ്രതികാരം ചോദിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പിന്തിരിഞ്ഞ് ഓടിയ പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. നിരവധി തവണ കണ്ണീര്‍ വാതകവും ഗ്രനേഡും പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. 

1012

 പൊലീസ് പ്രകോപനമില്ലാതെ പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കുകയായിരുന്നു എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും മനപൂര്‍വ്വം നടപടിയെടുക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. 

1112

ലാത്തിവീശലിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം നടത്തി. എന്നാല്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രവര്‍ത്തകരെത്തി പൊലീസിനെ പിന്തിരിപ്പിക്കാനും പ്രതിരോധിക്കാനും ശ്രമിച്ചു. 

1212

പൊലീസ് ലാത്തി ചാര്‍ജ്ജിനെ തുടര്‍ന്ന ചിതറിയോടിയ പ്രവര്‍ത്തകര്‍ പ്രകടനവുമായി തിരിച്ചെത്തി. യുവനേതാക്കാളാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. 

Read more Photos on
click me!

Recommended Stories