ദുഃഖം എന്നത് മനുഷ്യന് മാത്രമുള്ള അനുഭവം ആണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ആനകൾ, തിമിംഗലങ്ങൾ, കാക്ക തുടങ്ങിയ മൃഗങ്ങളെ നിരീക്ഷിക്കുമ്പോൾ അങ്ങനെ അല്ലെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.
പക്ഷികൾ സങ്കടത്തോടെ ഇരിക്കുന്നത് ഒരുപക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാവണമെന്നില്ല. എന്നാൽ അവ വിലപിക്കാറുണ്ട്. കാക്കകൾ മരിച്ചവരുടെ ചുറ്റും കൂടിനിൽക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും.
25
തിമിംഗലങ്ങളും ഡോൾഫിനുകളും
സമുദ്രങ്ങളിലും ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കാറുണ്ട്. ഉയർന്ന ബുദ്ധിശക്തിയുള്ള ജീവിവർഗങ്ങളായ ഡോൾഫിനുകളും തിമിംഗലങ്ങളും വെള്ളത്തിന്റെ ഉപരിതലത്തിൽ ചത്ത് കിടക്കുന്ന ജീവികളെ താങ്ങി നിർത്താറുണ്ട്. അവ ശരീരങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിനെ തടയുന്നു.
35
ആനകൾ
നല്ല സൗമ്യ സ്വഭാവമുള്ള മൃഗമാണ് ആന. ഒപ്പം ഉള്ളവരോ, കൂടെ ഉണ്ടായിരുന്ന മനുഷ്യരോ മരിക്കുകയോ എന്തെങ്കിലും ദുരിതങ്ങൾ സംഭവിക്കുകയോ ചെയ്താൽ ആനകളാണ് ഏറ്റവും കൂടുതൽ വിഷമിക്കുന്നത്.
പ്രൈമേറ്റുകളിൽ, പ്രത്യേകിച്ച് ചിമ്പാൻസികളിലും ഗൊറില്ലകളിലും, മരണം പലപ്പോഴും ദുഃഖത്തിന് കാരണമാകാറുണ്ട്. ഏറ്റവും ഹൃദയഭേദകമായ ഉദാഹരണങ്ങളിലൊന്ന് 2024 ൽ സ്പെയിനിൽ നതാലിയ എന്ന ചിമ്പാൻസി തന്റെ മരിച്ച കുഞ്ഞിനെ മൂന്ന് മാസം ചുമന്ന്, മൃതദേഹം താഴെ വയ്ക്കാൻ വിസമ്മതിക്കുന്ന കാഴ്ച്ച സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
55
ദുഃഖം ഉണ്ടാവുന്നു
എപ്പോഴും കൂടെ ഉണ്ടായിരുന്നവർ അല്ലെങ്കിൽ സ്നേഹം ഒരുപാട് നൽകിയ ആളുകൾ പെട്ടെന്ന് മരിച്ചുപോയാൽ നമുക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. അതുപോലെയാണ് മൃഗങ്ങൾക്കും. ഉടമസ്ഥൻ മരിക്കുമ്പോൾ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയും, ആരോടും മിണ്ടാതെയുമിരിക്കുന്ന നായ്ക്കളെയും പൂച്ചകളെയും നമ്മൾ കണ്ടിട്ടുണ്ടാവുമല്ലോ.