വീട്ടിൽ അക്വാറിയം സെറ്റ് ചെയ്യുമ്പോൾ ഏതുതരം മത്സ്യങ്ങളെയാണ് വളർത്തേണ്ടതെന്ന് ആശയകുഴപ്പം ഉണ്ടാവാം. പെട്ടെന്ന് ചത്തുപോകുന്നവ വാങ്ങാൻ ആരും താല്പര്യപ്പെടില്ല. ഈ മത്സ്യങ്ങൾ വീട്ടിൽ വളർത്തൂ.
ആൽഗെ ഈറ്റർ എന്ന് അറിയപ്പെടുന്ന പ്ലെക്കോ മത്സ്യങ്ങൾ ദീർഘകാലം വളരുന്നവയാണ്. ശാന്ത സ്വഭാവമുള്ള ഈ മത്സ്യങ്ങൾക്ക് ചെറിയ പരിചരണമേ ആവശ്യമുള്ളൂ.
25
ഗോൾഡ് ഫിഷ്
ഏറ്റവും കൂടുതൽ ആളുകൾ വളർത്തുന്ന മത്സ്യമാണ് ഗോൾഡ് ഫിഷ്. ദീർഘകാലം വളരുന്ന മത്സ്യമാണിത്. കൂടുതൽ സ്ഥലവും ശുദ്ധമായ വെള്ളവുമാണ് ഗോൾഡ് ഫിഷിന് ആവശ്യം.
35
പിഗ്മി കോറിഡോറസ്
'കോറി ക്യാറ്റ്' എന്നും ഈ മത്സ്യത്തെ വിളിക്കാറുണ്ട്. മാലിന്യങ്ങളെ മുഴുവനും ഭക്ഷിച്ച് ടാങ്ക് വൃത്തിയായി സൂക്ഷിക്കാൻ ഈ മത്സ്യം സഹായിക്കുന്നു. ശാന്തസ്വഭാവമുള്ള മത്സ്യമാണിത്.