Published : Jul 31, 2025, 04:14 PM ISTUpdated : Jul 31, 2025, 04:15 PM IST
വ്യത്യസ്തമായ പലതരം ജീവജാലങ്ങൾ നമുക്ക് ചുറ്റുംമുണ്ട്. നമ്മൾ കണ്ടതും കാണാത്തതുമായ ഒട്ടനേകം ജീവജാലങ്ങൾ ഇനിയുമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ചിത്രശലഭങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
പലതരം ആകൃതിയിലും നിറത്തിലുമുള്ള ചിത്ര ശലഭങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഏറ്റവും മനോഹരമായ ചിത്രശലഭങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
28
ബ്ലൂ മോർമോൺ ( കൃഷ്ണശലഭം )
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണിത്. കറുപ്പ് നിറത്തിലുള്ള ചിറകിൽ നീല നിറത്തിലുള്ള വരകൾ കാണാൻ സാധിക്കും. മഴക്കാലത്താണ് ഇവയെ കൂടുതലും കാണാൻ സാധിക്കുന്നത്.
38
കോമൺ ജെസെബെൽ ( വിലാസിനി ചിത്രശലഭം )
മഞ്ഞ, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളുടെ മിക്സ് ആണ് കോമൺ ജെസെബെൽ എന്ന ചിത്രശലഭത്തിന് ഉള്ളത്. പൂന്തോട്ടങ്ങളിലും, കാടുകളിലുമാണ് ഇവയെ കാണാൻ സാധിക്കുന്നത്.