ആലിയ ഭട്ടിന് മാച്ചാകും ഈ 'ഡോനട്ട്' തീര്‍ച്ച ! ചിത്രങ്ങള്‍ കാണാം

First Published May 17, 2020, 2:59 PM IST

ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ്  ക്യൂട്ട് താരമാണ് ആലിയ ഭട്ട്.  അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള ആലിയ ഫാഷന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല. ആലിയയുടെ ഔട്ട്ഫിറ്റുകള്‍ പലപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ കയ്യടിയും നേടാറുണ്ട്. ആലിയ ഭട്ടിന്റെ ഔട്ട്ഫിറ്റുകളും ഡോനട്ടും തമ്മിലുള്ള സാമ്യം പങ്കുവയ്ക്കുകയാണ ഒരു ട്വിറ്റര്‍  ഉപയോക്താവ്.

പന്ത്രണ്ട് വിധത്തിലുള്ള ഡോനട്ടുകളും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ആലിയയുടെ ലുക്കുകളുമാണ് സഫ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവയ്ക്കുന്നത്. സംഭവം വൈറലാവുകയും ചെയ്തു.
undefined
ആലിയയുടെ പച്ച നിറത്തിലുള്ള വസ്ത്രവും ഗ്രീന്‍ കോട്ടിങ് ഉള്ള ചോക്ലേറ്റ് ഡോനട്ടുംകണ്ടാല്‍ ആര്‍ക്കും സാമ്യം തോന്നിപോകും.
undefined
പിസ്താകോട്ടിങ് ഉള്ള ഡോനട്ടിന് ആലിയയുടെ സ്റ്റെല്ലാ മക്കാര്‍ട്‌നി ലുക്കിനോടാണ് സാദൃശ്യമെന്ന്പറയുന്നു.
undefined
ആലിയ ധരിച്ച റോയല്‍ ബ്ലൂ കളറിലുള്ള വസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഡോനട്ടും ആരാധകരുടെ ലൈക്കുകള്‍ നേടി.
undefined
സബ്യാസാചി ഡിസൈന്‍ ചെയ്ത ചുവപ്പ് ഡ്രസ്സിനോട് സാദൃശ്യം തോന്നിയത് മിനിമല്‍ റെഡ് ഡോനട്ടാണ്.
undefined
ആലിയയുടെ പിങ്ക് നിറത്തിലുള്ള ഡ്രസ്സിനോട് ചേരുന്ന ഡോനട്ടും വൈറലായി.
undefined
താരം ധരിച്ച ശ്യാംലാല്‍ ഭൂമിക ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ലെഹംഗയെ ബ്ലാക്ക് ഡോനട്ടിനോടാണ് ഉപമിക്കുന്നത്.
undefined
വെള്ളയും ചുവപ്പും നിറങ്ങളിലുള്ള ആലിയയുടെവസ്ത്രത്തെയും ഡോനട്ടിനോട്ഉപമിച്ചതിന് ആളുകളുടെ പ്രശംസ നേടി.
undefined
മഞ്ഞ നിറത്തിലും വെള്ളനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമൊക്കെ ആലിയയുടെ വസ്ത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഡോനട്ടുകള്‍ കണ്ടുപിടിച്ചിരിക്കുന്നത് സഫ.
undefined
നിരവധി പേരാണ് ഈ ചിത്രങ്ങള്‍ റിട്വീറ്റ് ചെയ്തത്.
undefined
click me!