Published : Jul 17, 2021, 09:38 PM ISTUpdated : Jul 17, 2021, 09:39 PM IST
ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തിയത്. ഏഴ് വര്‍ഷംകൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ അഗസ്റ്റിന്‍റെ മകളാണ് ആന്‍ അഗസ്റ്റിന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആനിന്‍റെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.