എണ്‍പതിലൊരു വിവാഹവാര്‍ഷിക ഫോട്ടോഷൂട്ട്; അതും പുതുമോടി കുറയാതെ...

Published : Sep 04, 2020, 04:40 PM IST

യുവമിഥുനങ്ങളെന്നാല്‍ നമ്മുടെ മനസില്‍ ഒരു ചിത്രമുണ്ടാകും. എന്നാല്‍ ആ പരമ്പരാഗത സങ്കല്‍പങ്ങളെ പ്രായം കൊണ്ട് തോല്‍പ്പിച്ച് കളഞ്ഞിരിക്കുകയാണ് മാർവിൻ സ്റ്റോൺ (88)ഉം ലൂസിൽ സ്റ്റോൺ (81)ഉം. എങ്ങനെയാണന്നല്ലേ ? പ്രായം എന്തൊക്കെ കാര്യങ്ങള്‍ക്കാണ് തടസമെന്ന് നമ്മള്‍ കരുതുന്നുവോ ആ തടസങ്ങളൊന്നും മാർവിൻ സ്റ്റോണോ ലൂസിൽ സ്റ്റോണോ ഒരു പ്രശ്നമായിരുന്നില്ലെന്നതാണ്. തങ്ങളുടെ വിവാഹ വാര്‍ഷികദിനത്തില്‍ പാടത്ത് അവര്‍ വിവാഹത്തിനുപയോഗിച്ച വസ്ത്രങ്ങളിട്ട് ഫോട്ടോയ്ക്കായി പോസ് ചെയ്തത് കണ്ടവരും പറയുന്നു ഇവരാണ് യഥാര്‍ത്ഥ യുവമിഥുനങ്ങളെന്ന്. തങ്ങളുടെ അറുപതാം വിവാഹ വാര്‍ഷികത്തിനായാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നത് കൂടിയറിയുക. ഇത്ര ദീർഘവും സന്തുഷ്ടവുമായ ദാമ്പത്യത്തിനുള്ള രഹസ്യ സൂത്രവാക്യം എന്താണ് ? നെബ്രാസ്കയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് അവരുടെ അറുപതാം വാർഷികാഘോഷം പകര്‍ത്തിയത് അമേരിക്കൻ ഫോട്ടോഗ്രാഫർ ആയ കാറ്റി ഓട്രിയാണ്. 

PREV
110
എണ്‍പതിലൊരു വിവാഹവാര്‍ഷിക ഫോട്ടോഷൂട്ട്; അതും പുതുമോടി കുറയാതെ...

ഫോട്ടോഷൂട്ടിന്റെ സമയത്ത്, കൈകൊണ്ട് തുന്നിച്ചേർത്ത സുന്ദരമായ ലേസ് ​ഗൗൺ ആണ് ലൂസിൽ ധരിച്ചിരുന്നത്. മാർവിൻ തന്റെ കറുത്ത ടക്സീഡോയുമായി പൊരുത്തപ്പെടുന്ന ടൈയും ധരിച്ചിരുന്നു. 60 വർഷം മുമ്പ് അവരുടെ കല്ല്യാണ ദിനത്തിൽ ഇരുവരും ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ

210

1960 ൽ നെബ്രാസ്കയിലെ സ്റ്റെർലിംഗിൽ ഒരു ചെറിയ ലൂഥറൻ പള്ളിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ മാർവിന് ഏകദേശം 29 വയസ്സും ലൂസിലിന് 22 വയസ്സുമായിരുന്നു. ഇന്ന് മൂന്ന് കുട്ടികളുമുടെ മാതാപിതാക്കളാണിവർ

310
410

ഇങ്ങനത്തെ ദമ്പതികൾ തമ്മിലുള്ള സ്നേഹ സന്ദർഭങ്ങൾ പകർത്താൻ കഴിഞ്ഞത് തന്നെ അംഗീകാരമാണെന്നാണ് ഫോട്ടോ​ഗ്രാഫർ കേറ്റി ഓട്രി പറയുന്നത്

510

ഇവരുടെ ഫോട്ടോസ് എടുക്കുമ്പോൾ, അവർ എത്രമാത്രം കരുതലാണ് പരസ്പരം പങ്കുവയ്ക്കുന്നതെന്ന് താൻ അതിശപ്പെട്ടെന്നും കേറ്റി ഓട്രി പറയുന്നു

610
710

സന്തോഷത്തിന്റെയോ അതോ എന്തെന്നോ അറിയാത്ത കണ്ണുനീർത്തുള്ളികൾ തന്റെ വ്യൂ ഫൈന്ററിൽ പതിച്ച് പല തവണ അവ്യക്തമായ ചിത്രങ്ങൾ ഫോട്ടോ​ഗ്രാഫറായ കേറ്റി ഓട്രി പകർത്തിയിരുന്നു
 
810

കാലത്തിന്റെ പരീക്ഷണം എന്നോണം നിലകൊള്ളുന്ന യഥാർത്ഥ സ്നേഹത്തിന്റെ അതിശയകരമായ ഉദാഹരണമാണ് ഈ ദമ്പതികൾ. അവരുടെ ഫോട്ടോ സെഷൻ താൻ ഒരിക്കലും മറക്കില്ലെന്നും കേറ്റി ഓട്രി പറയുന്നു. എന്നാൽ ഈ ലവ്ബേർഡ്സ് മറ്റ് ദമ്പതികൾക്ക് ദാമ്പത്യജീവിതം ലളിതകരമാക്കാൻ കഴിയുന്ന കുറച്ച് ലളിതമായ ചെപ്പടിവിദ്യകളും പങ്കുവെയ്ക്കുന്നുണ്ട്.
 
910
1010

കഠിനാധ്വാനം ചെയ്യുക, പരസ്പരം ദയ കാണിക്കുക, പരസ്പരം സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക, നിങ്ങളുടെ ബലഹീനത മറികടക്കാൻ പരസ്പരം ആശ്രയിക്കുക, നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. എന്നിവയാണ് മാർവിൻ സ്റ്റോണിന്റെയും ലൂസിൽ സ്റ്റോണിന്റെ ദാമ്പത്യ ജീവിതത്തിലെ ചെപ്പടിവിദ്യകൾ
 
click me!

Recommended Stories