തലമുടിയിൽ ഉള്ളിനീര് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ടത്

Published : Feb 12, 2026, 03:42 PM IST

തലമുടി തഴച്ചുവളരാൻ പലരും ഉള്ളിനീര് ഉപയോഗിക്കാറുണ്ട്. ഉള്ളിയിലെ സൾഫറാണ് മുടി വളർച്ചയെ സഹായിക്കുന്നത്. പക്ഷെ, ഷാംപൂ ഇട്ട് കഴുകിയാലും മുടിയിൽ നിന്ന് പോകാത്ത ഉള്ളിയുടെ മണം കാരണം പലരും ഇത് ഒഴിവാക്കും. 

PREV
18
ഉള്ളിനീര്

തലമുടി വളരാൻ ഉള്ളിനീര് തലയോട്ടിയിൽ പുരട്ടിയാൽ മതി. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.

28
ഉള്ളിയുടെ മണം

ഷാംപൂ ഇട്ട് കഴുകിയാലും മുടിയിൽ നിന്ന് പോകാത്ത ഉള്ളിയുടെ മണം കാരണം പലരും ഇത് ഒഴിവാക്കും. എന്നാൽ ചില കാര്യങ്ങൾ ഉള്ളിനീരിൽ ചേർത്താൽ ഈ മണം ഉണ്ടാകില്ല.

38
തലമുടിയിൽ ഉള്ളിനീര് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ടത്

മുടിയിൽ ഉള്ളിനീര് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനുള്ള ചില എളുപ്പവഴികൾ പരിചയപ്പെടാം.

48
തലയോട്ടിയിൽ മാത്രം പുരട്ടുക

മുടിയുടെ അറ്റം വരെ തേക്കുന്നത് ഒഴിവാക്കുക. ഇത് ഒരു പരിധി വരെ മണം കുറയ്ക്കാൻ സഹായിക്കും. ഏകദേശം 20 മിനിറ്റ് മാത്രം തലയിൽ വെച്ചാൽ മതി. കൂടുതൽ നേരം വെച്ചാൽ മണം കൂടും. 20 മിനിറ്റിന് ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

58
റോസ് വാട്ടർ

ഉള്ളിനീരിൽ അൽപം റോസ് വാട്ടർ ചേർത്താൽ മുടിയിലെ ദുർഗന്ധം കുറയും. പകരം നല്ല സുഗന്ധം ലഭിക്കുകയും ചെയ്യും.

68
കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെല്ലിന് ഉള്ളിനീരിന്റെ മണം കുറയ്ക്കാൻ കഴിയും. ഇത് തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും മാറ്റി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിക്ക് നല്ല മിനുസവും നൽകും. അതുകൊണ്ട് ഉള്ളിനീരിനൊപ്പം ധൈര്യമായി ഇവ ഉപയോഗിക്കാം.

78
വെളിച്ചെണ്ണ

ഉള്ളിനീരിൽ അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേർത്ത് ഉപയോഗിക്കാം. ഇത് പോഷകങ്ങൾ നിലനിർത്താനും ഉള്ളിയുടെ രൂക്ഷഗന്ധം കുറയ്ക്കാനും സഹായിക്കും.

88
ലാവെൻഡർ ഓയില്‍/ റോസ്മേരി ഓയില്‍

ഉള്ളിനീരിൽ ലാവെൻഡർ ഓയിലോ റോസ്മേരി ഓയിലോ ചേർക്കാം. ഇത് ഉള്ളിയുടെ മണം കുറയ്ക്കാൻ മാത്രമല്ല, മുടി വളർച്ചയ്ക്കും വളരെ നല്ലതാണ്.

Read more Photos on
click me!

Recommended Stories