ആഘോഷത്തനിമയുമായി മലയാളി നടിമാര്‍; ഓണം സ്‌പെഷ്യല്‍ ചിത്രങ്ങള്‍

Web Desk   | others
Published : Aug 20, 2021, 01:18 PM IST

ഓണമെന്നാല്‍ മലയാളിക്ക് പുതുമണ്ണിന്‍ മണം പോലെ അത്രയും തനിമയുള്ള അനുഭവമാണ്. സദ്യയ്ക്കും പൂക്കളത്തിനുമൊപ്പം തന്നെ ഓണത്തിന് പ്രധാനമാണ് കസവുവസ്ത്രങ്ങളും. ഇതാ മലയാളത്തിന്റെ പ്രിയനടിമാര്‍ ഓണം സ്‌പെഷ്യല്‍ ഔട്ട്ഫിറ്റുകളില്‍...  

PREV
15
ആഘോഷത്തനിമയുമായി മലയാളി നടിമാര്‍; ഓണം സ്‌പെഷ്യല്‍ ചിത്രങ്ങള്‍

 

'ട്രഡീഷണല്‍' ലുക്ക് ഉള്ള കസവുസാരിയാണ് റിമ കല്ലിങ്കല്‍ ധരിച്ചിരിക്കുന്നത്. പ്ലെയിന്‍ ക്രീം നിറത്തിലുള്ള ബ്ലൗസിന്റെ സ്ലീവ് ആണ് കൂടുതല്‍ ആകര്‍ഷണീയം. പരമ്പരാഗത ശൈലിയിലുള്ള ഗോള്‍ഡന്‍ ആഭരണങ്ങളും ഇതിനൊപ്പം ധരിച്ചിരിക്കുന്നു.
 

 

25

 

പുതുമകള്‍ പരീക്ഷിക്കാത്ത ലളിതമായ ഡിസൈനിലുള്ള കസവുസാരിയാണ് ശ്വേത മേനോന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലൗസിന്റെ സ്ലീവില്‍ ബോര്‍ഡറില്‍ ചെയ്തിരിക്കുന്ന ഹാന്‍ഡ് വര്‍ക്ക് മാത്രമാണ് അല്‍പം വ്യത്യസ്തമായിട്ടുള്ളത്. ഹെവി 'ലുക്ക്' നല്‍കുന്ന ഇയറിംഗ്‌സും ധരിച്ചിരിക്കുന്നു.
 

 

35

 

വളരെ 'സിമ്പിള്‍' ആയ ഡിസൈനിലുള്ള കേരള സാരിയാണ് ആന്‍ അഗസ്റ്റിന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള കരയാണ് സാരിക്കുള്ളത്. ഇതിനൊപ്പം 'ഹെവി' നെക്പീസും കൂടി ചേരുമ്പോള്‍ 'ലുക്ക്' പൂര്‍ണം.
 

 

45

 

സാരിയും ദാവണിയുമെല്ലാം ചേര്‍ത്ത 'ഫ്യൂഷന്‍ വെയര്‍' ആണ് അനുമോള്‍ അണിഞ്ഞിരിക്കുന്നതും. ക്രീമും കാന്‍ഡി റെഡും കസവും ചേര്‍ന്നുള്ള കോംബിനേഷന്‍ ആഘോഷത്തിന്റെ എടുപ്പും ഒപ്പം ട്രഡീഷണല്‍ തനിമയും നല്‍കുന്നതാണ്. പരമ്പരാഗത ഡിസൈവിലുള്ള ഗോള്‍ഡന്‍ ആഭരണങ്ങളും ഔട്ട്ഫിറ്റിന് യോജിക്കുന്നതാണ്.
 

 

55

 

ഓണപ്പുടവകളില്‍ നിന്ന് വ്യത്യസ്തമായതെങ്കിലും ഓണത്തിന്റെ 'ഫീല്‍' നല്‍കുന്നൊരു പാര്‍ട്ടി വെയറാണ് നിഖില വിമലിന്റേത്. ക്രീം ഷെയ്ഡിലുള്ള പട്ടാണ് സാരി. വീതിയുള്ള ബോര്‍ഡറിനൊപ്പം 'സിമ്പിള്‍' ഡിസൈനിലുള്ള പ്ലെയിന്‍ സില്‍ക്ക് ബ്ലൗസ് മനോഹരമായി ചേരുന്നു. 'ഹെവി' ലുക്ക് ഉള്ള ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.
 

 

click me!

Recommended Stories